|    Dec 9 Fri, 2016 10:51 pm
FLASH NEWS

എട്ടാം ക്ലാസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 31st October 2016 | Posted By: SMR

മുക്കം: എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. അരീക്കോട് പത്തനാംപുരം സ്വദേശി കരിവാര മൂച്ചിക്കല്‍ അലി അക്ബറാണ് പിടിയിലായത്. കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടുള്ള ഒഴിഞ്ഞ പാറമടയില്‍ കുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് അപരിചിതമായ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുക്കം പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഒരാഴ്ച്ച മുമ്പ് പരിചയപ്പെട്ട കുട്ടിയെ, പ്രകൃതിഭംഗി കാണിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുവരികയായിരുന്നു. നിരവധി ആണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day