|    Dec 3 Sat, 2016 3:42 am
FLASH NEWS

എടിഎമ്മില്‍ നിന്നും ലഭിച്ച നോട്ടുകളില്‍ സീരിയല്‍ നമ്പര്‍ മാഞ്ഞുപോകുന്നു

Published : 26th November 2016 | Posted By: SMR

വിഴിഞ്ഞം: എടിഎം കൗണ്ടറില്‍ നിന്നും ലഭിച്ച 500ന്റെ പുതിയ നോട്ടുകളില്‍ സീരിയല്‍ നമ്പരുകള്‍ മാഞ്ഞു പോകുന്നു. ഇതോടെ പണമെടുക്കുന്ന ജനങ്ങള്‍ പരിഭ്രാന്തിയില്‍. കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര എടിഎം കൗണ്ടറില്‍ നിന്നും ലഭിച്ച 500ന്റെ നോട്ടുകളിലാണ് നമ്പര്‍ അച്ചടിച്ചിരിക്കുന്ന മഷി തൊട്ടാലുടന്‍ മാഞ്ഞുപോകുന്നത്.ഇന്നലെ രാവിലെ കാഞ്ഞിരംകുളം സ്വദേശി റോബിക്ക് എടിഎം കൗണ്ടറില്‍ നിന്നും 500ന്റെ രണ്ട് നോട്ടുകള്‍ ലഭിച്ചിരുന്നു. റോബി കാഞ്ഞിരംകുളത്ത് തിരിച്ചെത്തി സുഹൃത്തുക്കള്‍ക്ക് 500 ന്റെ പുതിയ നോട്ടുകള്‍ കാണിച്ചുകൊടുക്കവേ നോട്ടിന്റെ നമ്പരില്‍ കൈവിരല്‍ കൊണ്ട് തടവിയപ്പോഴാണ് നമ്പര്‍ മാഞ്ഞു പോകുന്ന അനഭവമുണ്ടായത്. ആദ്യനോട്ടിന്റെ നമ്പര്‍ 9 എഡി 0159330, അടുത്തത് 9 എഡി 0159340ഉം ആയിരുന്നു. ആദ്യ നോട്ടിന്റെ 330, രണ്ടാമത്തേതിന്റെ 40 അക്കങ്ങളാണ് മാഞ്ഞുപോയത്. സംഭവം നാട്ടില്‍ സംസാരമായതോടെ ജനങ്ങള്‍ 500ന്റെ നോട്ട് സ്വീകരിക്കാന്‍ ഭയപ്പെടുകയാണ്. റോബി തനിക്കു ലഭിച്ച അഞ്ഞൂറിന്റെ നോട്ടുകള്‍ ബാങ്ക് അധികൃതരെ തിരിച്ചേല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day