|    Dec 7 Wed, 2016 7:56 pm
FLASH NEWS

എടിഎമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

Published : 30th November 2016 | Posted By: SMR

ബംഗളൂരു: എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 1.37 കോടി രൂപയുമായി മുങ്ങിയ വാന്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ഡൊമിനിക് റോയ് ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ എല്‍വിന്‍ റോയിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കെആര്‍ പുരത്തെ തകര ഫാക്ടറിക്കടുത്തുവച്ചാണ് റോയ് അറസ്റ്റിലായത്. എന്നാല്‍ ഇയാളില്‍ നിന്നു പണം കണ്ടെടുക്കാനായിട്ടില്ല. റോയ് വായ്പ തിരിച്ചടയ്ക്കാന്‍ കുറേ പണം ചെലവഴിച്ചിരിക്കാനിടയുണ്ടെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അനുചേത് പറഞ്ഞു. ഈ മാസം 23നാണു റോയ് പണമടങ്ങിയ വാനുമായി കടന്നുകളഞ്ഞത്. വാനിലുണ്ടായിരുന്ന മറ്റു രണ്ടു ജീവനക്കാര്‍ ബാങ്കിലേക്കു പോയപ്പോഴായിരുന്നു സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day