|    Dec 11 Sun, 2016 7:39 am

എടിഎമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവറെ കണ്ടെത്തിയില്ല

Published : 25th November 2016 | Posted By: SMR

ബംഗളൂരു: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവറെ കണ്ടെത്തിയില്ല. എന്നാല്‍ ഡ്രൈവര്‍ ഓടിച്ച വാഹനവും 45 ലക്ഷം രൂപയും കണ്ടെടുത്തു. ഡ്രൈവറെ പിടികൂടാന്‍ പോലിസ് വന്‍ തിരച്ചില്‍ നടത്തിവരികയാണ്.
ബാങ്കുകളില്‍ നിന്ന് ലോഗി കാഷ് എന്ന സ്ഥാപനം ശേഖരിച്ച പണമാണ് എടിഎമ്മില്‍ നിക്ഷേപിക്കാന്‍ ഡൊമിനിക് എന്ന ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നത്.
വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു ജീവനക്കാര്‍ പണം ശേഖരിക്കാന്‍ ഒരു ബാങ്കിലേക്ക് പോയപ്പോള്‍ ഡൊമിനിക് വാഹനവുമായി കടന്നുകളയുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തങ്ങള്‍ മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് ഡ്രൈവര്‍ കടന്നുകളഞ്ഞതെന്നാണ് വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ പോലിസിനോട് പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക