|    Dec 5 Mon, 2016 9:54 am
FLASH NEWS

എടിഎം വഴി വൈദ്യുതി ചാര്‍ജ്: ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: എടിഎം വഴി വൈദ്യുതി ചാര്‍ജ് അടയ്ക്കുന്ന സംവിധാനം ബാങ്കുകളുമായി ചര്‍ച്ചചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതിന് നടപടിക്രമങ്ങളും നടന്നുവരുന്നു.
ഏറ്റവും എളുപ്പത്തില്‍ പണം അടയ്ക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ആലോചിക്കുന്നു. ആധുനിക സംവിധാനങ്ങള്‍ വന്നതോടെ നേരത്തേ ഉണ്ടായിരുന്ന അത്രയും ജീവനക്കാരെ ഇപ്പോള്‍ ആവശ്യമില്ല. അവരെ മറ്റു വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കുന്ന കാര്യം പരിഗണിക്കും. സ്‌പോട്ട് ബില്ലിങിനൊപ്പം പണം സ്വീകിരിക്കുന്ന കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്യും. 24 മണിക്കൂറും ബില്ല് അടയ്ക്കുന്നതിനുള്ള ഡെപ്പോസിറ്റ് മെഷീന്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ സ്വീകാര്യത കണക്കിലെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
സഹകരണമേഖല ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശപ്രകാരം നല്‍കുന്നതില്‍ കോടതി ഇടപെടലുണ്ട്.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നിക്ഷേപകരുടെ വിവരം വിവരാവകാശനിയമപ്രകാരം നല്‍കാനാവൂ. എന്നാല്‍, ബാങ്കിന്റെ മിനുട്‌സും മറ്റ് തീരുമാനങ്ങളും അടങ്ങുന്ന വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം കൈമാറാം. എടിഎം സംവിധാനത്തിന് നാഷനല്‍ കോര്‍ ബാങ്കിങ് മേഖലയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day