|    Dec 6 Tue, 2016 8:28 am
FLASH NEWS

എടിഎം തട്ടിപ്പ് വര്‍ധിക്കുന്നു; എലവഞ്ചേരി സ്വദേശിനിയുടെ 5000 രൂപ നഷ്ടപ്പെട്ടതായി പരാതി

Published : 3rd November 2016 | Posted By: SMR

കൊല്ലങ്കോട്: സംസ്ഥാനത്തൊട്ടാകെ  എ ടി എം തട്ടിപ്പ് വര്‍ധിച്ചു വരുന്നതായി ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുമ്പോഴും  പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കൊല്ലങ്കോട് എലവഞ്ചേരി സ്വദേശി പ്രദീഷിന്റെ ഭാര്യ സൗമ്യയുടെ 5000 രൂപ ഇന്നലെ നഷ്ടപ്പെട്ടതായി കൊല്ലങ്കോട് പോലിസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചക്ക് രണ്ടേ അമ്പതോടെ സൗമ്യയുടെ ഫോണിലേക്ക് വിളി വന്നു. ബാങ്കില്‍ നിന്നാണെന്നും  നിങ്ങളുടെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയാണെന്നുമറിയിച്ചു. എടിഎം കാര്‍ഡിലെ നമ്പര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എടിഎം കാര്‍ഡിന്റെ 16 അക്ക നമ്പര്‍ സൗമ്യ പറഞ്ഞതായും അര മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ നിന്നും 5000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശമാണ് മൊബൈല്‍ ഫോണില്‍ വന്നതെന്നും പറയുന്നു. ഉടനെ കരിങ്കുളത്തുള്ള കാനറ ബാങ്ക് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്നും ആരും വിളിച്ചിട്ടില്ലന്ന് മാനേജര്‍ അറിയിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. സൗമ്യയുടെ ഫോണില്‍ വന്ന നമ്പര്‍ പ്രകാരം മാനേജര്‍ വിളിച്ചപ്പോള്‍  മാനേജറുടെ എ ടി എം നമ്പര്‍ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കാര്‍ഡ് ബ്ലോക്ക് ചെയ്യും എന്നും അറിയിച്ചു. ആദ്യം മലയാളത്തിലും പിന്നെ തമിഴ് ഹിന്ദി ഭാഷകളിലുമായാണ് തട്ടിപ്പ് നടത്തിയ ആളുടെ ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്നത്. അന്വേഷണത്തില്‍ ബീഹാര്‍ സംസ്ഥാനവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പറയുന്നു. ഇത്തരം സംഘങ്ങള്‍ ജില്ലക്കകത്തും പുറത്തുമായി പ്രവര്‍ത്തിച്ച് എടിഎം തട്ടിപ്പ് നടത്തുന്നതില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ ബാങ്കിലെ അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day