|    Dec 3 Sat, 2016 5:48 am
FLASH NEWS

എടപ്പാളില്‍ സിപിഎം നേതാവിന്റെ ബന്ധു നെല്‍വയല്‍ നികത്തുന്നു

Published : 29th November 2016 | Posted By: SMR

എടപ്പാള്‍: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കര്‍ഷക സംഘം ജില്ലാ ഭാരവാഹിയുമായ നേതാവിന്റെ മകന്‍ നെല്‍വയല്‍ തരംമാറ്റി നികത്തുന്നു. ജങ്ഷനിലെ കുറ്റിപ്പുറം റോഡിലെ റൈഹാന്‍ കണ്ണാശുപത്രിക്കു താഴെയുള്ള എടപ്പാള്‍-എരുവപ്രകുന്ന് റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അര ഏക്കറോളം വരുന്ന നെല്‍വയലാണ് ദിവസങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി തരം മാറ്റല്‍ നടക്കുന്നത്. പ്രമുഖ നേതാവിന്റെ വീടിനോട് ചേര്‍ന്ന സ്ഥലത്തു തന്നെയാണ് ഇയാളുടെ ബന്ധു നിയമ വിരുദ്ധമായി വയല്‍ തരം തിരിക്കല്‍ നടത്തുന്നത്. ഈ മേഖലയില്‍ അനധികൃത വയല്‍ നികത്തലും വയല്‍ തരം തിരിക്കുന്നതും വ്യാപമായിരിക്കയാണ്.ഒരുമാസം മുന്‍പ് കാവില്‍പ്പടിയില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ കോള്‍നിലം നികത്തിയതിനെതിരെ നികത്തിയ വയലിലേക്ക് മാര്‍ച്ച് നടത്തി അവിടെ കൊടികുത്തി സമരത്തിനും വിശദീകരണ യോഗത്തിനും സിപിഎം രംഗത്ത് വന്നത് ഈ നേതാവിന്റെ പിന്തുണയോടെയായിരുന്നു. അനധികൃത വയല്‍ നികത്തലിനും കൃഷിഭൂമി തരംതിരിക്കുന്നതിനുമെതിരേ പാര്‍ട്ടിയും കര്‍ഷക തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരും രംഗത്ത് വരുമ്പോള്‍ പാര്‍ട്ടി ഉന്നത നേതാവിന്റെ ബന്ധുക്കള്‍ തന്നെ ഭരണസ്വാധീനമുപയോഗിച്ച് വയല്‍ നികത്തുന്നതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day