|    Dec 10 Sat, 2016 2:47 am
FLASH NEWS

എടപ്പറ്റയില്‍ അവിശ്വാസപ്രമേയംപരാജയപ്പെട്ടു; ലീഗ് അംഗങ്ങള്‍ വിട്ടുനിന്നത് ജില്ലാ കമ്മിറ്റിയുടെ വിപ്പ് മറികടന്ന്

Published : 24th November 2016 | Posted By: SMR

മഞ്ചേരി: എടപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം ചര്‍ച്ച ചെയ്യാനായി ഇന്നലെ രാവിലെ നടന്ന ഭരണസമിതി യോഗത്തില്‍ നിന്ന് നാലു മുസ്്‌ലിംലീഗ് അംഗങ്ങളും അഞ്ച് സിപിഎം അംഗങ്ങളും വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ല. തുടര്‍ന്ന് വാരണാധികാരി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കേശവദാസ് പ്രസിഡന്റിനെതിരായ അവിശ്വാസം തള്ളിയതായി പ്രഖ്യാപിച്ചു. യുഡിഎഫ് അനുകൂലമായ നിലപാടെടുക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ  വിപ്പ് മറികടന്നാണ് ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നത്. ലീഗിലെ നാല് അംഗങ്ങള്‍ക്കും അറിയിപ്പു ലഭിച്ചിരുന്നു. എന്നാല്‍, പഞ്ചായത്തിലെ ലീഗ് അണികളില്‍ കൂടുതലും യുഡിഎഫ് സംവിധാനത്തിന് എതിരാണ്. ആകെയുള്ള 15 സീറ്റില്‍ ലീഗ്-4, സിപിഎം-5 കോണ്‍ഗ്രസ്-6 എന്നിങ്ങനെയാണ് കക്ഷി നില. ലീഗും സിപിഎമ്മുമാണ് ഭരണം പങ്കിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day