|    Dec 9 Fri, 2016 11:19 am

എച്ച്‌ഐവിക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ പ്രതിജ്ഞ ചെയ്ത് ലോക എയ്ഡ്‌സ് ദിനാചരണം

Published : 2nd December 2016 | Posted By: SMR

മലപ്പുറം: എച്ച്‌ഐവി ബാധയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും എയ്ഡ്‌സ് രോഗബാധിതരെ സാധാരണക്കാരെ പോലെ തുല്യനിലയില്‍ പരിഗണിക്കുമെന്നും മെഴുകുതിരി റാന്തല്‍ കത്തിച്ച് കൈ ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പ്രതിജ്ഞ ചെയ്തു.ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത് ‘സുരക്ഷ’യുടെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രതിജ്ഞ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ഉമ്മര്‍ ഫാറൂഖ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ ചടങ്ങില്‍ പി ഉബൈദുള്ള എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.ജില്ലാ കലക്ടറുടെ വസതിക്കു സമീപത്ത് നിന്ന് സ്‌കൂള്‍- കോളെജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സന്ദേശ റാലിയോടെയാണ് ജില്ലാതല എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ തുടങ്ങിയത്. ജില്ലാ കലക്ടര്‍ അമിത് മീണ റാലി ഫഌഗ് ഓഫ് ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയി ല്‍ പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തും ജില്ലയിലും എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു വരുന്നത് ആരോഗ്യ വകുപ്പിന്റെ എയ്ഡ്‌സ് ബോധവത്ക്കരണ പരിപാടികള്‍ വിജയം കാണുന്നുവെന്നതിന്റെ തെളിവാണെന്ന് എംഎ ല്‍എ പറഞ്ഞു. എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ജില്ല 12-ാം സ്ഥാനത്താണെന്നത് മികച്ച നേട്ടമാണ്. ജനസംഖ്യ കുറഞ്ഞ ജില്ലകളായ ഇടുക്കിയും വയനാടുമാണ് 13 ഉം 14 ഉം സ്ഥാനങ്ങളിലുള്ളത്. കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയെന്ന പരിഗണനയില്‍ മലപ്പുറം ഏറ്റവും കുറവ് എയ്ഡ്‌സ് ബാധിതരുള്ള ജില്ലയാണെന്ന് അദ്ദേഹം പറഞ്ഞു. എച്ച്‌ഐവി ബാധിതര്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടല്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും എയ്ഡ്‌സ് ബാധയെ കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റണമെന്നും എംഎല്‍എ പറഞ്ഞു. സന്ദേശ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറം മാസ് കോളെജ്, സെന്റ് ജെമ്മാസ് സ്‌കൂള്‍, എംഎസ്പി സ്‌കൂള്‍ എന്നിവക്ക് മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫികള്‍ എംഎല്‍എ വിതരണം ചെയ്തു. എന്‍എം ബഷീര്‍ മൂന്നിയൂരിന്റെ എയ്ഡ്‌സ് സംബന്ധമായ നോവല്‍ ‘ഡിസംബര്‍ ഒന്ന്’ എപി ഉണ്ണികൃഷ്ണന് നല്‍കി എംഎല്‍എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, മലപ്പുറം നഗരസഭാ ഉപാധ്യക്ഷന്‍ പെരുമ്പിള്ളി സെയ്ത്, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുറഷീദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ഡിപിഎം ഡോ. എ ഷിബുലാല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ വി പ്രകാശ്, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ടിഎം  ഗോപാലന്‍, ഡെപ്യൂട്ടി മാസ്മീഡിയാ ഓഫീസര്‍ കെ പി സാദിഖലി, സുരക്ഷ മാനെജര്‍ ഹമീദ് കട്ടുപ്പാറ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day