|    Dec 8 Thu, 2016 5:25 pm
FLASH NEWS

എച്ച്‌ഐഎല്‍ കമ്പനിയിലെ വാതക ചോര്‍ച്ച: പൊട്ടിത്തെറിയില്‍ വിറച്ച് ഏലൂര്‍; ഭയവിഹ്വലരായി ജനങ്ങള്‍

Published : 3rd November 2016 | Posted By: SMR

ഏലൂര്‍: എച്ച്‌ഐഎല്‍ കമ്പനിയില്‍ വാതക ചോര്‍ച്ചയ്ക്കിടയിലുണ്ടായ പൊട്ടിത്തെറിയില്‍ വിറച്ച് ഏലൂര്‍ വ്യവസായമേഖല. വാതക ചോര്‍ച്ചയറിഞ്ഞ് പ്രദേശവാസികളും ഭയത്തെത്തുടര്‍ന്ന് നെട്ടോട്ടമായി. ഇന്നലെ രാവിലെ 10 മണിയോടെയാണ് എച്ച്‌ഐഎല്‍ കമ്പനിയിലേക്ക് ഐലന്റില്‍നിന്നും ടാങ്കര്‍ ലോറിയില്‍ 26 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് എത്തിച്ചത്. വാതകം ടാങ്കര്‍ലോറിയില്‍നിന്നും മാറ്റുന്നതിനിടയില്‍ അന്തരീക്ഷത്തിലെ സമ്മര്‍ദ്ദം വര്‍ധിച്ചതാവാം പൊട്ടിത്തെറിക്കു കാരണമെന്ന് പറയുന്നു. കമ്പനിയിലുണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെ കമ്പനിയിലെ സൈറന്‍ നില്‍ക്കാതെ മുഴങ്ങിയതോടെ ജനങ്ങളും പരിഭ്രാന്തരായി. വിവരമറിഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പെടെ കമ്പനിയുടെ ഗെയിറ്റില്‍ തടിച്ചുകൂടി. കമ്പനിക്കകത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാതെ ജനങ്ങളും ബഹളത്തിലായി. ജനങ്ങള്‍ക്ക് വാതക ചോര്‍ച്ചയെത്തുടര്‍ന്ന് അസ്വസ്ഥതയും അനുഭവപ്പെടാന്‍ തുടങ്ങി. കമ്പനിയില്‍നിന്നും ചോര്‍ന്ന കാര്‍ബണ്‍ ഡൈ സള്‍ഫൈറ്റ് ശ്വസിച്ചാല്‍ പേശികള്‍ക്ക് ബലക്ഷയവും ഹൃദയധമനികള്‍ക്ക് തകരാര്‍, കേള്‍വിക്കുറവ് എന്നിവ ഉണ്ടാവുമെന്ന് അറിഞ്ഞതോടെ ജനങ്ങളില്‍ ഭയവും വര്‍ധിച്ചു. ഫാക്ടിലെ കാന്റീനില്‍നിന്നും വാതകം ശ്വസിച്ചവര്‍ക്ക് ഉണ്ടാകാവുന്ന അസ്വസ്ഥത പരിഹരിക്കാന്‍ സംഭാരം വിതരണം ചെയ്തു. പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ വാതകചോര്‍ച്ച സംബന്ധിച്ച് ജനങ്ങള്‍ക്കു നല്‍കേണ്ട മുന്നറിയിപ്പ് നല്‍കാതിരുന്നതില്‍ മാനേജ്‌മെന്റിനെതിരേ ശക്തമായ പ്രതിഷേധമുണ്ടായി. വാതകചോര്‍ച്ച അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗത്തിനും വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. വാതകചോര്‍ച്ചയും തീയണയ്ക്കുന്നതിനിടയില്‍ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഫാക്ട് ആന്റ് ബോയ്‌ലേഴ്‌സ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയെങ്കിലും എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവരും കാഴ്ചക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day