|    Dec 9 Fri, 2016 7:00 pm
FLASH NEWS

എങ്ങനെ വായിക്കണമെന്ന് പഠിപ്പിക്കലാണ് വായനശാലകള്‍ ചെയ്യേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി

Published : 14th November 2016 | Posted By: SMR

ചാലക്കുടി: വായിക്കാന്‍ പഠിപ്പിക്കലല്ല എങ്ങനെ വായിക്കണമെന്ന് പടിപ്പിക്കലാണ് വായനശാലകള്‍ ചെയ്യേണ്ടതെന്ന് വിദ്യഭ്യാസ മന്ത്രി പ്രഫ. സി  രവീന്ദ്രനാഥ്. അന്നനാട് ഗ്രാമീണ വായനശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോര്‍പറേറ്റുകള്‍ നമ്മുടെ താല്‍പര്യമെന്ന മട്ടില്‍ അവരുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. മാധ്യമങ്ങള്‍ എല്ലാറ്റിനേയും നെഗറ്റീവായി സമീപിക്കുന്നു. നമ്മളില്‍ ചില സമ്മതങ്ങള്‍ അവര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. ബിഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് എംജി ബാബു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ഷീജു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത്, പഞ്ചായത്തംഗം മോളി തോമസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം എ നാരായണന്‍, സെക്രട്ടറി പി എ ഷോജന്‍, പ്രദീപ് കുമാര്‍ പി, ജിനേഷ് അബ്രാഹം, ഗിരിജ ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ നടത്തിയ കവിയരങ്ങ് കവി സച്ചിദാനന്ദന്‍ പുഴങ്കര ഉദ്ഘാടനം ചെയ്തു. അക്ഷരശ്ലോക മല്‍സരം, സാസംക്കാരിക ഘോഷയാത്ര എന്നിവയും ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day