|    Dec 3 Sat, 2016 12:14 pm
FLASH NEWS

എക്‌സ്ട്രാ ടൈമില്‍ കൊല്‍ക്കത്ത നേടി

Published : 25th November 2016 | Posted By: SMR

പനാജി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കരുത്തന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് ജയം. ഗോവയെ 2-1 നാണ് കൊല്‍ക്കത്ത കീഴടക്കിയത്. തോല്‍വിയോടെ ഗോവയുടെ മൂന്നാം സീസണിലെ പ്രതീക്ഷകള്‍ ഏറെക്കുറേ അവസാനിച്ചു. കൊല്‍ക്കത്തയ്ക്കായി യുവാന്‍ ബെലെങ്കോസയും സ്റ്റീഫന്‍ പിയേഴ്‌സനും ഗോള്‍ നേടിയപ്പോള്‍ ഗോവയുടെ ആശ്വാസഗോള്‍ റാഫേല്‍ കൊയ്‌ലോ സ്വ്‌നതമാക്കി.
ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ലാത്ത ഗോവന്‍നിരയ്ക്കുമുന്നില്‍ കൊല്‍ക്കത്ത കടുത്ത വെല്ലുവിളി തന്നെയാണ് തുടക്കം മുതല്‍ തീര്‍ത്തത് മൈതാനത്തിന്റെ പകുതിയില്‍നിന്ന് മികച്ച മുന്നേറ്റത്തിലൂടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍വരെ പന്തെത്തിച്ചെങ്കിലും ഫെര്‍ണാണ്ടസിന് ലക്ഷ്യം കണ്ടെത്താനായില്ല.
മല്‍സരത്തിന്റെ 28ാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധത്തെ കീറിമുറിച്ച് സ്പാനിഷ് താരം യുവാന്‍ ബെലെങ്കോസയാണ് കൊല്‍ക്കത്ത്ക്കായി ആദ്യ ലക്ഷ്യം കണ്ടത്. റുയ്ഡാസിന്റെ ക്രോസ് ബോളിനെ മികച്ച ഹെഡറിലൂടെയാണ് ബെലങ്കോസ് വലയിലെത്തിച്ചത്. ആദ്യ പകുതിയില്‍ 1-0 ന്റെ ലീഡോഡെയാണ് കൊല്‍ക്കത്ത കളം വിട്ടത്.
മല്‍സരത്തിന്റെ 80ാം മിനിറ്റില്‍ ഗോവ സമനില ഗോള്‍ സ്വന്തമാക്കി.  മന്ദര്‍ റാവു ദേശായിയാണ് ഗോവയ്ക്കായി സമനില ഗോള്‍ സമ്മാനിച്ചത്.  മല്‍സരത്തിന്റ എക്‌സ്ട്രാ ടൈമില്‍ സ്റ്റീഫന്‍ പിയേഴ്‌സന്‍ കൊല്‍ക്കത്തുക്കുവേണ്ടി വിജയഗോള്‍ സമ്മാനിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day