|    Dec 7 Wed, 2016 3:59 pm
FLASH NEWS

എക്‌സൈസ് റെയ്ഡില്‍ 17 പൊതി കഞ്ചാവ് പിടിച്ചെടുത്തു

Published : 19th November 2016 | Posted By: SMR

മട്ടാഞ്ചേരി: കൊച്ചി എക്‌സൈസ് വിഭാഗം മട്ടാഞ്ചേരി, പള്ളുരുത്തി, ചുള്ളിക്കല്‍ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ നടത്തിയ റെയ്ഡില്‍ 17 പൊതി കഞ്ചാവ് പിടിച്ചെടുത്തു. ഇതോടനുബന്ധിച്ച് പള്ളുരുത്തി ആഞ്ഞിലിക്കല്‍ വീട്ടില്‍ വിനോദ് (34), തെക്കന്‍ മാലിപ്പുറം മാട്ടക്കല്‍ വീട്ടില്‍ മൈനു എന്നു വിളിക്കുന്ന ഷെരീഫ് (73) എന്നിവരെ അറസ്റ്റ്‌ചെയ്തു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. 200 രൂപയാണ് ഒരു പൊതിക്ക് ഈടാക്കിയിരുന്നത്. എക്‌സൈസ് സിഐ ടി പി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി പി മുഹമ്മദ്, മുഹമ്മദ് മസൂദ്, പ്രിവന്റീവ് ഓഫിസര്‍ എ എസ് ജയന്‍, പി എല്‍ ജോര്‍ജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ പി ബിജു, കെ പി ഷാജി, എച്ച് ഷാജഹാന്‍, കെ എ റിയാസ് പങ്കെടുത്തു. കോടതി പ്രതികളെ റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day