|    Dec 8 Thu, 2016 7:32 am
FLASH NEWS

എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍

Published : 1st December 2016 | Posted By: SMR

കൊല്ലം: എക്‌സൈസ് നടത്തിയ റെയ്ഡില്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കേരളത്തിലെത്തിച്ച് വിതരണക്കാര്‍ക്ക് നല്‍കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ സുരേഷ്ബാബുവിന്റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ ഷാഡോ ടീമാണ് 94 പൊതി കഞ്ചാവുമായി ഇവരെ പിടികൂടിയത്.കഴിഞ്ഞദിവസം അയത്തില്‍ ഭാഗത്ത് നിന്നും പിടിയിലായ അഞ്ചുപേര്‍ക്ക് കഞ്ചാവ് വിതരണത്തിന് എത്തിച്ചുനല്‍കിയ കൊറ്റങ്കകര ദാറുല്‍മദീനയില്‍ മുനീര്‍ (21) ആണ് മാമൂട്ടില്‍ നിന്നും പിടിയിലായത്.  കഴിഞ്ഞദിവസം അറസ്റ്റിലായ പാരിപ്പള്ളി സ്വദേശി വിഷ്ണുവുമായി ചേര്‍ന്ന് തെങ്കാശി-കുറ്റാലം റൂട്ടില്‍ കായമ്പൂര് എന്ന സ്ഥലത്ത് നിന്നും ഒരു കിലോഗ്രാം കഞ്ചാവ് 1500 രൂപ നിരക്കില്‍ വാങ്ങി കൊല്ലത്തെത്തിച്ച് മൂന്നൂറോളം ചെറുപൊതികളിലാക്കി പൊതി ഒന്നിന് 250 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ജമൈക്ക ഇന്‍ കഞ്ചാസിറ്റി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും ഇതിലൂടെ കഞ്ചാവിന്റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതെന്ന് ഇയാളുടെ മൊബൈല്‍ പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുമായി ചേര്‍ന്ന് കഞ്ചാവ് കച്ചവടം നടത്തുന്ന ചെറുമൂട് വയലില്‍ വീട്ടില്‍ അനസ് (20) പിടിയിലായത്. ഇയാള്‍ കോയമ്പത്തൂരില്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോഴ്‌സ് പഠിക്കാന്‍ പോയത് മുതലാണ് കഞ്ചാവ് ഉപയോഗവും തുടര്‍ന്ന് വില്‍പ്പനയും ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day