|    Dec 4 Sun, 2016 3:42 pm

എക്‌സൈസ് ഓഫിസിനും മുല്ലപ്പെരിയാര്‍ സ്റ്റേഷനും സ്ഥലം അനുവദിച്ച് രൂപരേഖ കൈമാറി

Published : 6th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍  എക്‌സൈസ് റേഞ്ച് ഓഫീസിനും,മുല്ലപ്പെരിയാര്‍ പോലിസ് സ്‌റ്റേഷനും സ്ഥലം അനുവദിച്ചു കൊണ്ടുള്ള രൂപ രേഖകള്‍ കൈമാറി.പീരുമേട് താലൂക്ക് വികസന സമിതി യോഗത്തില്‍ വെച്ച് ഇ.എസ്.ബിജിമോള്‍ എംഎല്‍എയാണ് രൂപരേഖ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയത്. എക്‌സൈസ് ഓഫീസിനു പെരിയാര്‍ വില്ലേജില്‍ 62ാം ഭാഗത്ത് സംസ്ഥാന പച്ചക്കറി തോട്ടത്തിനോട് ചേര്‍ന്ന 49 സെന്റ് സ്ഥലവും,മുല്ലപ്പെരിയാര്‍ പോലിസ് സ്‌റ്റേഷനു വേണ്ടി വള്ളക്കടവ് പൊന്‍നഗര്‍ കോളനിയ്ക്ക് സമീപം മഞ്ചുമല വില്ലേജില്‍ സര്‍വേ നമ്പര്‍ 182ല്‍പ്പെട്ട 20 സെന്റ്മാണ് നല്‍കിയിട്ടുള്ളത്.പണിതുടങ്ങുന്നതിനു വേണ്ടി ഇടുക്കി ജില്ലാ കളക്ടര്‍ ജി.കെ.ഗോകുലിന്റെ നിര്‍ദേശപ്രകാരമാണ് സ്ഥലത്തിന്റെ രൂപരേഖകള്‍ നല്‍കിയത്. എക്‌സൈസ് അനുവദിച്ച സ്ഥലത്തിന്റെ രൂപരേഖ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.സലീമും, മുല്ലപ്പെരിയാര്‍ പോലിസ് സ്‌റ്റേഷന്റെ രൂപരേഖ പീരുമേട് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുകുമാറും കൈപ്പറ്റി.മാസങ്ങള്‍ക്ക് മുമ്പാണ്  എക്‌സൈസ് ഓഫീസിന് വേണ്ടി സ്ഥലം  കണ്ടെത്തിയത്.പെരിയാര്‍ വില്ലേജ് ഓഫീസിനു വേണ്ടി വരുന്ന സ്ഥലത്തിന്റെ ബാക്കി വരുന്ന സ്ഥലം നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും എക്‌സൈസ് വകുപ്പ് ഇത് എതിര്‍ത്തു.ഇതിനെ തുടര്‍ന്നാണ്  62ാം മൈലിലെ കണ്ടെത്തിയ മുഴുവന്‍ സ്ഥലവും എക്‌സൈസിന് നല്‍കാന്‍ തീരുമാനമായത്.മുല്ലപ്പെരിയാര്‍ പോലിസ് സ്‌റ്റേഷന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് മുല്ലപ്പെരിയാറ്റിലെ വനം വകുപ്പിന്റെ കെട്ടിടത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day