|    Dec 6 Tue, 2016 2:08 am
FLASH NEWS

എകീകൃത സിവില്‍കോഡ്: കെപിസിസി രാഷ്ട്രീയകാര്യസമിതി പ്രമേയം പാസാക്കി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: മുത്വലാഖിനെ മുന്‍നിര്‍ത്തി ഏകീകൃത സിവില്‍കോഡിനുവേണ്ടി സംഘപരിവാരവും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ കെപിസിസി രാഷ്ട്രീയകാര്യസമിതി പ്രമേയം പാസാക്കി. സിവില്‍കോഡിനുവേണ്ടി സംഘപരിവാരവും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ മുസ്‌ലിം മതവിശ്വാസികള്‍ക്കും മതേതര വിശ്വാസികള്‍ക്കുമിടയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. യുപി തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള നീക്കത്തെ എതിര്‍ക്കും. മുസ്‌ലിം മതവിശ്വാസികളുടെ വിശ്വാസത്തെ തകര്‍ക്കുന്ന ഏകീകൃത സിവില്‍കോഡ് അപ്രായോഗികവും അസാധ്യവുമാണ്. ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുകയും മുത്വലാഖിന് മാറ്റംവരണമെന്നു വാദിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് നയമാണ്. ഏകീകൃത സിവില്‍കോഡിനുവേണ്ടിയുള്ള ഏതു നീക്കത്തെയും കോണ്‍ഗ്രസ് എതിര്‍ത്ത് പരാജയപ്പെടുത്തുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
രാഹുല്‍ഗാന്ധിക്കെതതിരേ സര്‍ക്കാര്‍ ഭരണകൂട ഭീകരതയാണ് നടത്തിയത്.വിമുക്തഭടന്റെ മരണത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ് ദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ കോടതിയില്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള വിലക്കില്‍ ഗവര്‍ണര്‍ ഇടപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.  വിഷയത്തില്‍ പരിഹാരം കാണാന്‍ സാധിക്കാത്തത് നിരാശയുണ്ടാക്കുന്നതായും ആദ്ദേഹം പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day