|    Dec 10 Sat, 2016 10:03 pm

എഎസ്‌ഐ പൗലോസിന്റെ തിരോധാനം;ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

Published : 26th November 2016 | Posted By: SMR

തൊടുപുഴ: തങ്കമണി പോലിസ് ഔട്ട് പോസ്റ്റിലെ എഎസ്‌ഐ തൊടുപുഴ കരിമണ്ണൂര്‍ പുത്തന്‍പുരയ്ക്കല്‍ പൗലോസിന്റെ തിരോധാനത്തെ കുറിച്ചുള്ള ലോക്കല്‍ പോലിസിന്റെ അന്വേഷണം അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന്റെ ചുമലിലായി. ലോക്കല്‍ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പൗലോസിന്റെ ഭാര്യ എല്‍സി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് െ്രെകംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കോട്ടയം െ്രെകംബ്രാഞ്ചിലെ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സി.ഐ. മധുബാബുവിനാണ് അന്വേഷണ ചുമതല.2011 ജനുവരി ഒന്നിനാണ് പൗലോസിനെ കാണാതാകുന്നത്.തങ്കമണിയില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം തറവാട് വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കണ്ടെത്താനായില്ല.മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് പോയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കരിമണ്ണൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായ ദിവസം പൗലോസിനെ തൊടുപുഴയില്‍ നിന്നു മൂവാറ്റുപുഴയ്ക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ചതായി സുജിത്ത് എന്ന ഓട്ടോ െ്രെഡവര്‍ നല്‍കിയ മൊഴി മാത്രമാണ് ലോക്കല്‍ പോലിസിനു ലഭിച്ചത്. പിന്നീട് ഇടുക്കി ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം കേസ് അന്വേഷിച്ചു. കേസിനു പുരോഗതിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കോട്ടയത്തു നിന്നുള്ള െ്രെകം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തൊടുപുഴയിലെത്തി പൗലോസിനെ മൂവാറ്റുപുഴയ്ക്ക് എത്തിച്ച ഓട്ടോ െ്രെഡവറില്‍ നിന്നും പൗലോസിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. 15 പേരില്‍ നിന്ന് മൊഴിയെടുത്തെങ്കിലും കേസിന് ഗുണകരമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക