|    Dec 5 Mon, 2016 3:48 am

എഎഫ്‌സി അണ്ടര്‍ 19: ഇന്ത്യന്‍ വനിതകള്‍ തോല്‍വിയോടെ പുറത്ത്

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എഎഫ്‌സി അണ്ടര്‍ 19 യോഗ്യതാറൗണ്ടില്‍ നിന്ന് ഇന്ത്യന്‍ വനിതാ ടീം പുറത്തായി. രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ വിയറ്റ്‌നാമിനോട് എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയമേറ്റുവാങ്ങിയതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. ആദ്യ കളിയില്‍ സമനില വഴങ്ങിയ ഇന്ത്യക്ക് ഒരു പോയിന്റ് മാത്രമേയുള്ളൂ. ഗ്രൂപ്പ് ചാംപ്യന്‍മാരെ കണ്ടെത്താനുള്ള അടുത്ത കളിയില്‍ വിയറ്റ്‌നാം ഇറാനുമായി ഏറ്റുമുട്ടും.
ഇന്ത്യക്കെതിരേ 35ാം മിനിറ്റില്‍ ടുയെറ്റ് എന്‍ഗനിലൂടെ വിയറ്റ്‌നാം ലീഡ് നേടിയിരുന്നു. 43ാം മിനിറ്റില്‍ എന്‍ഗന്‍ ടീമിന്റെ ലീഡുയര്‍ത്തി. 82ാം മിനിറ്റില്‍ തി നുവിലൂടെ മൂന്നാം ഗോള്‍ നിക്ഷേപിച്ച വിയറ്റ് നാം ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ഹാ തിയിലൂടെ ഗോള്‍പ ട്ടിക പൂര്‍ത്തിയാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day