|    Dec 4 Sun, 2016 5:17 am
FLASH NEWS

എം എം മണി സത്യപ്രതിജ്ഞ ചെയ്തു

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: ഉടുമ്പന്‍ചോല എംഎല്‍എയും സിപിഎം സംസ്ഥാന സെക്രേറിയറ്റ് അംഗവുമായ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകീട്ട് 4.30ന് രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണു മന്ത്രിയായി മണി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, മുന്‍മന്ത്രി ഇ പി ജയരാജന്റെയും വി എസ് അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രറി കോടിയേരി ബാലകൃഷ്ണന്റെയും അസാന്നിധ്യം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും വേദിയിലെത്തിയതോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്. എം എം മണിക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി നല്‍കണമെന്ന ആവശ്യം ചീഫ് സെക്രറി എസ് എം വിജയാനന്ദ് ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണറുടെ അനുമതിയോടെ ചീഫ് സെക്രറി എം എം മണിയെ വേദിയിലേക്കു ക്ഷണിച്ചു. ഗവര്‍ണറുടെ വലതുവശത്തായുള്ള കസേരയായിരുന്നു നിയുക്തമന്ത്രിയുടെ ഇരിപ്പിടം.
സത്യപ്രതിജ്ഞയ്ക്കുശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിക്ക് പൂച്ചെണ്ട് നല്‍കി അനുമോദനം അറിയിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ മറ്റു മന്ത്രിമാരും എംഎല്‍എമാരും മറ്റു രാഷ്ട്രീയകക്ഷിനേതാക്കളും പുതിയ മന്ത്രിക്ക് ആശംസകള്‍ അര്‍പ്പിക്കാനായി വേദിയിലേക്കെത്തി. ഇവരെയെല്ലാം കണ്ടശേഷം ഗവര്‍ണറൊരുക്കിയ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു.
പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെയും കണ്ടശേഷമാണു ചുമതല ഏല്‍ക്കാനായി ഓഫിസിലേക്കു മടങ്ങിയത്. നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഏതു വകുപ്പാണെങ്കിലും ഒരുകൈ നോക്കാം. ഇനിമുതല്‍ ഇടുക്കിക്കാരുടെ മാത്രമല്ല, കേരളത്തിന്റെ മൊത്തം സേവകനാണ്. കാര്യങ്ങള്‍ നല്ലവണ്ണം പഠിച്ചതിനുശേഷമാവും ഓരോ ചുവടുകളുമെന്നും അദ്ദേഹം കൂിച്ചേര്‍ത്തു. നിലവില്‍ മന്ത്രി എ സി മൊയ്തീന്‍ ഉപയോഗിച്ചുവന്ന സെക്രേറിയറ്റ് സൗത്ത് ബ്ലോക്കിലെ 619ാം നമ്പര്‍ റൂമാണ് എം എം മണിയുടെ ഓഫിസായി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ മുന്‍മന്ത്രി ഇ പി ജയരാജന്‍ ഉപയോഗിച്ച ഓഫിസായിരിക്കും മന്ത്രി എ സി മൊയ്തീന്‍ ഉപയോഗിക്കുക. ടൂറിസം വകുപ്പിന്റെ 73ാം നമ്പര്‍ കാറിലാണ് രാജ്ഭവനില്‍ നിന്ന് എം എം മണി സെക്രേറിയറ്റിലേക്കു മടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day