|    Dec 6 Tue, 2016 2:06 am
FLASH NEWS

എം എം മണിയുടെ സത്യപ്രതിജ്ഞ ഇന്ന്

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് 4.30ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുക.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് വ്യവസായമന്ത്രിയായിരുന്ന ഇ പി ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് മണിക്ക് നറുക്കു വീണത്. എല്‍ഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പാവും മണി കൈകാര്യം ചെയ്യുക. നിലവില്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രനു സഹകരണ വകുപ്പ് നല്‍കും. ദേവസ്വം, ടൂറിസം വകുപ്പുകളുടെ ചുമതലയും കടകംപള്ളി സുരേന്ദ്രനാവും. സഹകരണം കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന് വ്യവസായം, കായിക-യുവജനക്ഷേമ വകുപ്പുകളും നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day