|    Dec 9 Fri, 2016 5:31 am
FLASH NEWS

എം എം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ജയരാജന്‍ പങ്കെടുത്തില്ല

Published : 23rd November 2016 | Posted By: SMR

mani

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജന്റെ പ്രതിഷേധത്തിന് അയവുവന്നില്ല. എം എം മണിയെ തന്റെ പകരക്കാരനായി മന്ത്രിസഭയില്‍ അംഗമാക്കിയതോടെയാണ് ജയരാജന്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചുതുടങ്ങിയത്.
ഇന്നലെ വൈകീട്ട് 4.30ന് രാജ്ഭവനില്‍ നടന്ന മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. തിരുവനന്തപുരത്തേക്ക് ജയരാജന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായാണു വിവരം. എന്നാല്‍, ഇന്നലെ തലസ്ഥാനത്തെത്താതെ കണ്ണൂരില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം സജീവമായി.
പകരക്കാരനായി എത്തിയ മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചതോടെ പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസം ഇപ്പോഴും തുടരുന്നുവെന്ന് ജയരാജന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കാനിടയായതു മുതല്‍ ജയരാജനും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.
അതേസമയം, ജയരാജന്‍ വിട്ടുനിന്നതിനോട് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് പുതിയ മന്ത്രി എം എം മണി പ്രതികരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ലെന്നും അതെന്താ മാധ്യമങ്ങള്‍ ചോദിക്കാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day