|    Dec 9 Fri, 2016 3:05 pm
FLASH NEWS

എംബിബിഎസ് വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

Published : 25th November 2016 | Posted By: SMR

തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജി നോട് ചേര്‍ന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും എഐടിയുസി നിര്‍മാണത്താഴിലാളി യൂനിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ മമ്പറം പവര്‍ലൂംമെട്ടയിലെ സി പി മുരളിയുടെ മകന്‍ സി പി അമര്‍ജിത്തി(22)നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ പരാജയപ്പെട്ട അമര്‍ജിത്ത് ഏതാനും ദിവസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ഇന്നലെ ക്ലാസിലേക്കു പോവാതെ ഹോസ്റ്റലില്‍ കഴിയുകയായിരുന്നു. രാവിലെ 11 മണിയോടെ സഹപാഠികള്‍ മുറിയിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുളങ്കുന്നത്തുകാവ് പോലിസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. മാതാവ്: വള്ള്യാടന്‍ ശാന്ത. സഹോദരി: തേജസ്വനി (പാലയാട് രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനി). സംസ്‌കാരം ഇന്നു വൈകീട്ട് അഞ്ചിന് കതിരൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day