|    Dec 6 Tue, 2016 5:37 pm
FLASH NEWS

എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം

Published : 22nd November 2016 | Posted By: SMR

പത്തനംതിട്ട: എംപി ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ആന്റോ ആന്റണി എംപിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനം                 കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തനം എല്ലാ മാസവും ജില്ലാ കലക്ടര്‍ അവലോകനം ചെയ്യും. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്യസമയം നിശ്ചയിച്ച് നല്‍കാന്‍ എംപി നിര്‍ദേശിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുള്ള പണികള്‍ ഉദ്യോഗസ്ഥര്‍ ഗൗരവമായെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പ്ലാനിങ് ഓഫിസര്‍ കമലാസനന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day