|    Dec 10 Sat, 2016 10:30 am

എംഎല്‍എ ഫണ്ട് ദുര്‍വിനിയോഗിച്ച് വൈദ്യുതി കണക്ഷന്‍: പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

Published : 27th October 2016 | Posted By: SMR

എടപ്പാള്‍: കെ ടി ജലീല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടനകം വൈദ്യുതി സെക്ഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും കോളനിവാസികള്‍ക്കും സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള പദ്ധതി ദുരുപുയോഗം ചെയ്ത് മാണൂര്‍ ഇലക്ട്രിഫിക്കേഷന്‍  പ്രോജക്ട് എന്ന പേരില്‍ പ്രോജക്ട് രൂപീകരിച്ച് സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു കുടുംബത്തിനാണ് ആയിരക്കണക്കിനു രൂപയുടെ സൗജന്യം നല്‍കി  വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുള്ളത്. അഞ്ച് വൈദ്യുതി കാലുകള്‍ സ്ഥാപിച്ച് ലൈന്‍ വലിച്ച് തീര്‍ത്തും സൗജന്യമായി ഒരു വ്യക്തിക്ക് മാത്രം വൈദ്യുതി കണക്ഷന്‍ നല്‍കിയ നടപടിക്ക് ചട്ടങ്ങള്‍ മറികടന്ന് കൂട്ടു നിന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഓഫിസിനകത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി സംസാരിക്കാന്‍ അനുവദിക്കാത്ത പോലിസ് നടപടി സംഘര്‍ഷത്തിനു വഴിവച്ചു. ഏറെ സമയത്തെ വാഗ്വാദത്തിനു ശേഷമാണ് പ്രതിഷേധക്കാരെ ഓഫിസിനകത്തേക്ക് പോലിസ് കടത്തി വിട്ടത്. മാര്‍ച്ചിന് ഇ പി രാജീവ്, കണ്ണന്‍ നമ്പ്യാര്‍, ആസിഫ് പൂക്കരത്തറ, ബഷീര്‍ അണ്ണക്കമ്പാട് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day