|    Dec 10 Sat, 2016 2:42 am
FLASH NEWS

എംഎല്‍എമാരോട് നിരുത്തരവാദ സമീപനം: സര്‍ക്കാരിനോട് സ്പീക്കര്‍ വിശദീകരണം തേടി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരേ നിയമസഭയില്‍ സ്പീക്കറുടെ റൂളിങ്. പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ 12 പരാതികളിലാണ് സ്പീക്കറുടെ നടപടി. പരാതികളില്‍ 15 ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊതുപരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചുള്ള സ്പീക്കറുടെ റൂളിങുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതില്‍ പല വകുപ്പുകളും കുറ്റകരമായ അനാസ്ഥയാണ് പുലര്‍ത്തുന്നതെന്നാണ് പരാതികളില്‍ നിന്നും മനസ്സിലാവുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ലഭിച്ച പരാതികള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറിയെങ്കിലും യഥാസമയം അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ റിപോര്‍ട്ട് ലഭ്യമാക്കുകയോ ചെയ്യുന്നതിന് പകരം നിരുത്തരവാദപരമായി അവ അനന്തമായി നീട്ടിക്കൊണ്ടുപോവുന്ന പ്രവണതയാണുള്ളത്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭാ അംഗങ്ങള്‍ക്ക് ഭരണഘടനയും നടപടി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാലാകാലങ്ങളില്‍ സര്‍ക്കാരും സഭയ്ക്ക് വേണ്ടി സ്പീക്കറും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ലഭിക്കേണ്ട അവകാശങ്ങളും അംഗീകാരങ്ങളും ഉറപ്പാക്കുകയെന്നത് സ്പീക്കറില്‍ നിക്ഷിപ്തമായ കര്‍ത്തവ്യമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day