|    Dec 9 Fri, 2016 3:11 pm
FLASH NEWS

ഊര്‍ജലോകം

Published : 27th October 2016 | Posted By: SMR

ലോകം ചലിക്കുന്നത് ഊര്‍ജത്തിന്റെ ശക്തിയിലാണ്. കല്‍ക്കരിയും അതുപോലുള്ള ധാതുക്കളുമാണ് ഊര്‍ജോല്‍പാദനത്തിനു പ്രധാനമായി ഉപയോഗപ്പെടുത്തിവന്നത്. അത് ചെലവു കുറഞ്ഞ സ്രോതസ്സുകളാണ്; പക്ഷേ, വിനാശകരവും. കാരണം, മലിനീകരണവും അതുണ്ടാക്കുന്ന താപനവും.
അതിനാല്‍ ഊര്‍ജോല്‍പാദനത്തിന് പ്രകൃതിസൗഹൃദപരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നത് ലോകം നിരന്തരം ഉന്നയിച്ചുവരുന്ന ആവശ്യമായിരുന്നു. എന്നുവച്ചാല്‍ ജലം, സൂര്യതാപം, കാറ്റ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കണം. അതിനുള്ള സാങ്കേതികവിദ്യയും സ്വായത്തമാണ്. പക്ഷേ, അത്തരം ശ്രമങ്ങള്‍ കാലങ്ങളായി പരിമിതമായ മട്ടില്‍ നില്‍ക്കുകയായിരുന്നു. ഇത്തരം പുത്തന്‍ സാങ്കേതികവിദ്യകള്‍ ചെലവുകൂടിയതാണ് എന്നതായിരുന്നു കാരണം.
ഇപ്പോള്‍ ആദ്യമായി ഇത്തരം പുതിയ ഊര്‍ജോല്‍പാദന സമ്പ്രദായങ്ങള്‍ കല്‍ക്കരിയെ മറികടന്നിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നൂതന ഊര്‍ജസങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുകയാണെന്ന് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി പറയുന്നു. ചൈന, ഇന്ത്യ തുടങ്ങിയ വികസ്വര രാജ്യങ്ങളും പുത്തന്‍ സാങ്കേതികവിദ്യകളിലേക്കു മാറാന്‍ തുടങ്ങിയതാണ് ഇതിന് ഒരു പ്രധാന കാരണം. സര്‍ക്കാരുകള്‍ ഈ മേഖലയ്ക്കു വന്‍ പ്രോല്‍സാഹനവും നല്‍കുന്നുണ്ട്. കല്‍ക്കരി പിന്നോട്ടടിച്ചെങ്കിലും എണ്ണയുടെ ഉപയോഗത്തില്‍ കുറവൊന്നുമില്ല. അതിനാല്‍ ആഗോളതാപനത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ അത്രയെളുപ്പം വിജയിക്കാനുമിടയില്ല. എന്നാലും വൈദ്യുതിയിലോടുന്ന പുതിയതരം വാഹനങ്ങളും മറ്റു ഗതാഗതോപാധികളും ലോകത്ത് വ്യാപകമായിവരുകയാണ് എന്നത് ആശ്വാസകരം തന്നെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day