|    Dec 11 Sun, 2016 5:22 pm
FLASH NEWS

ഉല്‍പന്ന ബഹിഷ്‌കരണം: ഇന്ത്യക്ക് വലിയ നഷ്ടം വരുത്തുമെന്ന് ചൈന

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. ബഹിഷ്‌കരണം ചൈനയുടെ കയറ്റുമതി രംഗത്ത് കാര്യമായ ആഘാതമുണ്ടാക്കില്ലെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി കാര്യാലായം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ബഹിഷ്‌കരണം ഇന്ത്യയിലെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നഷ്ടം വരുത്തും. ഇന്ത്യയില്‍ ചൈന നടത്തുന്ന നിക്ഷേപങ്ങളെയും അത് ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര രാഷ്ട്രമാണ് ചൈന. 2015ല്‍ 2,27,65 കോടി ഡോളറിന്റെ ചരക്കുകളാണ് ചൈന കയറ്റിയയച്ചത്. ഇതില്‍ രണ്ടുശതമാനം മാത്രമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി. അതിനാല്‍ ബഹിഷ്‌കരണം ചൈനയെ ബാധിക്കുകയില്ല. എംബസിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്നാണ് ചൈന പാകിസ്താനെ സഹായിക്കുന്നുവെന്നാരോപിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ചില സംഘടനകള്‍ ആവശ്യപ്പെട്ടത്. ചൈനീസ് ഉല്‍പന്നങ്ങളായ കളിക്കോപ്പുകള്‍, ഫര്‍ണിച്ചര്‍, കെട്ടിട സാമഗ്രികള്‍, പടക്കങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഓഫിസ് സ്റ്റേഷനറി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ വര്‍ഷങ്ങളായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
വിലക്കുറവും ആകര്‍ഷണീയതയുമാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ബഹിഷ്‌കരണത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 30 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നത്. ദീപാവലി കാലത്ത് മാത്രമല്ല മറ്റു ഉല്‍സവകാലത്തും ഈ മാന്ദ്യം നിലനില്‍ക്കാനിടയുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യാ-ചൈന വ്യാപാരബന്ധത്തെയും ബഹിഷ്‌കരണം ബാധിക്കുമെന്ന് എംബസി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക