|    Dec 8 Thu, 2016 1:25 pm
FLASH NEWS

ഉറി ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലശ്കര്‍ പോസ്റ്ററുകള്‍

Published : 26th October 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട ഉറി ആക്രമണത്തിനു പിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്ന് അവകാശപ്പെട്ട് പോസ്റ്ററുകള്‍. പാക്ക് പഞ്ചാബിലുള്ള ഗ്രാമമായ ഗുജറാന്‍വാലിയിലാണ് ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ മരണനാന്തര ചടങ്ങിനിടെയാണ് പോസ്റ്ററുകള്‍ പതിച്ചത്. ലശ്കറെ ത്വയ്യിബയുടെ മാതൃസംഘടനയായ ജമാഅത്തുദ്ദഅ്‌വയാണ് ചടങ്ങ് സംബന്ധിച്ചത്.
കൊല്ലപ്പെട്ട മുഹമ്മദ് അനസ്, അബു സാറാഖാ എന്നിവരുടെ പേരിലാണ് ലശ്ക്കര്‍ പോസ്റ്ററുകള്‍ പതിച്ചത്. പോസ്റ്ററില്‍ ഇരുവരെയും രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.  ഉറി ആക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രങ്ങള്‍ തന്നെയാണെന്ന് തെളിവുകള്‍ സഹിതം ഇന്ത്യ ലോകസമൂഹത്തെ ബോധ്യപ്പെടുത്തി പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പോസ്റ്ററുകള്‍. പോസ്റ്ററില്‍ പേരുള്ള മുഹമ്മദ് അനസ് ഗുജറന്‍വാലാ സ്വദേശിയാണ്. ആക്രമണത്തിനു പിന്നില്‍ നിരോധിത സംഘടനയായ ജെയ്‌ശെ മുഹമ്മദ് ആണെന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ സംശയം.
സപ്തംബര്‍ 18നായിരുന്നു ഉറിയിലെ 12ാമത് ഇന്‍െഫന്‍ട്രി റെജിമെന്റ്  ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ആക്രമണം നടത്തിയത്.  ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
അതേസമയം, ജെയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കം 5100 പേരുടെ അക്കൗണ്ടുകള്‍ പാകിസ്താന്‍ മരവിപ്പിച്ചു. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി. പാക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് 40 കോടിയോളം രൂപയാണ് മരവിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day