|    Oct 26 Wed, 2016 2:31 am
FLASH NEWS

ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ എംഎല്‍എമാര്‍ സന്ദര്‍ശിച്ചു; അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും

Published : 2nd July 2016 | Posted By: SMR

തളിപ്പറമ്പ്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമുണ്ടായ മലയോര മേഖലകള്‍ എംഎല്‍എമാരായ ജെയിംസ് മാത്യുവും ടി വി രാജേഷും സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് നിയമസഭ സമ്മേളനം കഴിഞ്ഞ ഇന്നലെ രാവിലെ യാണ് ആലക്കോട്ടെത്തിയത്. പാത്തന്‍പാറ, കരാമരം തട്ട്, നൂലിട്ടാമല, ഫര്‍ലോങ്കര, വൈതല്‍കുണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം ദുരിതബാധിതരായ വീട്ടുകാരെ സമാശ്വസിപ്പിച്ചു.
ഉരുള്‍പൊട്ടല്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തി അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ എ ല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് എംഎല്‍എമാര്‍ ഉറപ്പു നല്‍കി. തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍ നിര്‍മിക്കണമെന്നും ഇരുവരും ആവശ്യപ്പെ ട്ടു. സിപിഎം ആലക്കോട് ഏരിയാ സെക്രട്ടറി പി വി ബാബു രാജ്, കെ പി സാബു, കെ ബി ചന്ദ്രന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അതേസമ യം, കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും മരം വീണ് നെല്ലിക്കുന്നിലെ കപ്പലുമാക്കല്‍ ബെന്നിയുടെ വീട് തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അപകടം. സമീപത്തെ കൂറ്റന്‍മരം വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ബെന്നി, മാതാവ് ഏലിക്കുട്ടി, ഭാര്യ മോളി, മകന്‍ അമല്‍ എന്നിവര്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആസ്ബസ്റ്റോസും ഓടും മേഞ്ഞ മേല്‍ക്കൂരയും വീട്ടുപകരണങ്ങളും തകര്‍ന്നു. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാപ്പിമല ഫര്‍ലോങ്കരയിലെ മറ്റത്തില്‍ ജോര്‍ജ് കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള കെട്ട് തകര്‍ന്ന് വീട് ഭീഷണിയിലാണ്.
പഴയങ്ങാടി മേഖലയിലും മഴയില്‍ നാശനഷ്ടങ്ങളുണ്ടായി. മണ്ടൂര്‍ തലര്‍ക്കോടത്ത് കോളിയാടന്‍ രാധയുടെ വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. ശ്രീസ്ഥയിലെ മടപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും തെങ്ങ് വീണു തകര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day