|    Dec 11 Sun, 2016 3:22 pm
FLASH NEWS
Home   >  Life  >  Health  >  

ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആഗ്രഹം; 14 കാരിയുടെ ശരീരം സൂക്ഷിക്കാന്‍ കോടതിയുടെ അനുമതി

Published : 23rd November 2016 | Posted By: frfrlnz
body-1

മൃതശരീരം സൂക്ഷിക്കുന്ന അമേരിക്കയിലെ കമ്പനി

ലണ്ടന്‍: ക്യാന്‍സര്‍ വന്ന മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഗ്രഹത്തിന് കോടതിയുടെ അനുമതി. ഇതിനായി പെണ്‍കുട്ടിയുടെ ഭൗതിക ശരീരം സൂക്ഷിക്കാന്‍ കോടതി മാതാവിന് അനുമതി നല്‍കി. മരണ ശേഷം തനിക്ക് ജീവന്‍ തിരികെ കിട്ടാനുള്ള വല്ല മാര്‍ഗ്ഗവും സമീപഭാവിയില്‍ വന്നാലോ എന്നാണ് കഴിഞ്ഞ മാസം ക്യാന്‍സറിനോട് പൊരുതി തോറ്റ 14 കാരി ചിന്തിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കാനായി തന്റെ ശരീരം സൂക്ഷിക്കപ്പെടണം എന്ന് ആഗ്രഹിച്ചതും ഇതിനായി തന്റെ മാതാവിന്റെ പിന്തുണയോടെ കോടതിയെ സമീപിച്ചതും.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ശരീരം ശീതികരിച്ച് സൂക്ഷിക്കാന്‍ അമേരിക്കയിലേക്ക് കൊണ്ട് പോയി.

body-2

മരണത്തിന് ശേഷം ശരീരം താഴ്ന്ന താപനിലയില്‍ ദ്രവരൂപത്തിലുള്ള നൈട്രജനില്‍ സൂക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. നിരവധി ആളുകള്‍ അമേരിക്കയിലും റഷ്യയിലും ഇത്തരത്തില്‍ ശരീരം സൂക്ഷിക്കുന്നുണ്ട്. തനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ മരിക്കുമെന്ന് തനിക്കറിയാമെന്നും ചിലപ്പോള്‍ ഇത്തരത്തില്‍ ശരീരം സൂക്ഷിക്കുന്നതുകൊണ്ട്  താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്നും കുട്ടിയെ കോടതിയെ അറിയിക്കുകയായിരുന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 317 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക