|    Dec 9 Fri, 2016 11:15 am

ഉമയനല്ലൂരില്‍ കൂട്ടയോട്ടവും സമ്മേളനവും നടന്നു

Published : 2nd December 2016 | Posted By: SMR

ഉമയനല്ലൂര്‍: ‘നമുക്ക് ജാതിയില്ല’ എന്ന ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഉമയനല്ലൂര്‍ നേതാജി മെമ്മോറിയല്‍ ലൈബ്രറിയുടെയും എച്ച്‌കെഎം റസിഡന്‍ഷ്യല്‍ പബഌക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉമയനല്ലൂരില്‍ കൂട്ടയോട്ടവും സമ്മേളനവും നടന്നു. കൂട്ടയോട്ടം രാവിലെ 10.30 ന് ഉമയനല്ലൂര്‍ ജങ്ഷനില്‍ ചാത്തന്നൂര്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ് ഫഌഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിന്റെ സമാപനത്തിന് ശേഷം നേതാജി ഗ്രന്ഥശാലാങ്കണത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെബി മുരളീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സിന്ധു എസ്.,  മായ, ലൈബ്രറി കൗണ്‍സില്‍ മയ്യനാട് നേതൃസമിതി കണ്‍വീനര്‍ ശശിധരന്‍പിളള തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് ഗ്രന്ഥശാലാ പ്രസിഡന്റ് കെ രവികുമാര്‍ അധ്യക്ഷത വഹിച്ചു. രാജീവ് ആര്‍, ഗ്രന്ഥശാലാ സെക്രട്ടറി അന്‍സാരി, ഉമയനല്ലൂര്‍ എച്ച്‌കെഎം റസിഡന്‍ഷ്യല്‍ പബഌക് സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നിരവധി കുട്ടികളും  ഗ്രന്ഥശാലാ പ്രവര്‍ത്തകരും അടക്കം നൂറോളം പേര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day