|    Dec 4 Sun, 2016 3:42 pm

ഉപരോധസമരം: 513 പേര്‍ക്കെതിരേ കേസ്

Published : 16th November 2016 | Posted By: SMR

അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാ ര്‍ബറിനു സമീപം കോടതി ഉത്തരവുമായെത്തിയ ഐ ആര്‍ ഇ പ്രതിനിധികളെ മണ്ണെടുക്കാനനുവദിക്കാതെ ഉപരോധസമരം നടത്തിയ കേസില്‍ 513 പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള മല്‍സ്യതൊഴിലാളികള്‍ക്കെതിരെയാണ് അമ്പലപ്പുഴ പോലിസ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ജില്ല പഞ്ചായത്തംഗം എ ആര്‍ കണ്ണനാണ് ഒന്നാം പ്രതി.കോണ്‍ഗ്രസ്സിന്റെയും ധീവരസഭയുടെയും നേതാക്കള്‍ കേസില്‍ പ്രതികളാണ്.തിങ്കളാഴ്ച രാവിലെയാണ് തോട്ടപ്പള്ളി തുറമുഖ പരിസരത്ത് 800 ഓളം പേരാണ് കോടതി ഉത്തരവുമായെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെയും, പോലിസിനെയും തടഞ്ഞത്. ടിയര്‍ഗ്യാസും, ലാത്തിചാര്‍ജും പ്രയോഗിക്കുമെന്ന പോലിസിന്റെ ഭീഷണി വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇനിനെ നേരിട്ടത്. ഒടുവില്‍ കോടതി ഉത്തരവ് നടപ്പാക്കാനാവാതെ പോലിസിന് പിന്തിരിയേണ്ടി വന്നു.പോലിസ് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തിങ്കളാഴ്ച രാത്രിയോടെ 513 പേര്‍ക്കെതിരെ പോലിസ് കേസെടുത്തത്. അതേസമയംഐആര്‍ഇക്ക് മണല്‍ നല്‍കുന്നതിനെതിരേ സമരം ചെയ്ത മല്‍സ്യതൊഴിലാളികളുടെ നിലപാടിന് വിരുദ്ധമായി നിന്ന ധീവരസഭ നേതാക്കളോട് സമരക്കാര്‍ ശക്തമായപ്രതിഷേധം രേഖപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day