|    Dec 8 Thu, 2016 1:20 pm
FLASH NEWS

ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്‍സ്യൂമര്‍ഫെഡ് ലേലത്തില്‍ വിറ്റു

Published : 25th November 2016 | Posted By: SMR

കോഴിക്കോട്: വിപണിയില്‍ വിറ്റുപോകാത്ത ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്‍സ്യൂമര്‍ ഫെഡ് ലേലത്തില്‍ വിറ്റു. വിപണിയില്‍ രണ്ടരലക്ഷം രൂപ വിലവരുന്ന അരിയും പയറു വര്‍ഗങ്ങളും ബുധനാഴ്ച 23,000 രൂപക്കാണ് കണ്‍സ്യൂമര്‍ ഫെഡ് വിറ്റത്. ഭക്ഷ്യയോഗ്യമല്ലാത്തതും കടയിലൂടെ വില്‍ക്കാന്‍ സാധിക്കാത്തതുമായ വസ്തുക്കളാണ് വില്‍ക്കുന്നതെന്ന് മൈക്കിലൂടെ അറിയിച്ചാണ് കണ്‍സ്യൂമര്‍ ഫെഡ് ലേലം നടത്തിയത്. അതേസമയം, പഴകിയ ഭക്ഷ്യവസ്തു നശിപ്പിക്കാതെ വില്‍പന നടത്തുന്നത് അവ വീണ്ടും മാര്‍ക്കറ്റിലെത്താന്‍ ഇടവെക്കുമെന്ന് കാട്ടി ഒരുവിഭാഗമാളുകള്‍ പ്രതിഷേധമുയര്‍ത്തി. സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (ത്രിവേണി) ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തടമ്പാട്ടുതാഴം കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടന്ന പരസ്യലേലത്തിലാണ് പഴകിയ ഭക്ഷ്യധാന്യങ്ങളും പാല്‍പൊടി ശേഖരങ്ങളും  ഉള്‍പ്പെടുന്നവ വിറ്റത്. ഉപയോഗശൂന്യമായ ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന പാല്‍ ഉല്‍പന്നങ്ങള്‍ ലേലത്തിലൂടെ വില്‍ക്കാന്‍ ശ്രമിച്ചത് തടയാന്‍ ഒരു കൂട്ടമാളുകള്‍ ശ്രമിച്ചെങ്കിലും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഇടപെട്ട് ലേലം തുടര്‍ന്നു. താല്‍പര്യമില്ലാത്തവര്‍ക്ക് ലേലത്തില്‍ നിന്ന് വിട്ടു നില്‍ക്കാമെന്നും ആരും പങ്കെടുത്തില്ലെങ്കില്‍ അത് രേഖപ്പെടുത്താമെന്നും മെഹ്ബൂബ് വ്യക്തമാക്കി. 33,000 രൂപ വില വരുന്ന വെളിച്ചെണ്ണ ഡ്രമ്മുകള്‍ 2500 രൂപയ്ക്കും ലേലത്തിലൂടെ വിറ്റു. ഇവയ്‌ക്കൊപ്പം ഉപയോഗശൂന്യമായ കുടകള്‍, തറശുചീകരണ ലായനി, ഫ്രിഡ്ജുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയും വിറ്റൊഴിവാക്കി. എന്നാല്‍, പൊതു വിതരണത്തിന് സബ്്‌സിഡി നിരക്കില്‍ നല്‍കാന്‍ അനുവദിച്ച അരി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ സമയാസമയത്ത് വില്‍ക്കാതെ അവ ഉപയോഗശൂന്യമായപ്പോള്‍ ലേലത്തില്‍ വിറ്റതിനെതിരെ ജനരോഷം ലേലവേദിയില്‍ ഇരമ്പി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day