|    Dec 5 Mon, 2016 3:56 pm
FLASH NEWS

ഉപജില്ലാ സ്‌കൂള്‍ കലോല്‍സവങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം

Published : 1st December 2016 | Posted By: SMR

കൊല്ലം:  കൊല്ലം, കുണ്ടറ, കൊട്ടാരക്കര, വെളിയം ഉപജില്ലാ സ്‌കൂള്‍ കലോല്‍സവങ്ങള്‍ക്ക് തുടക്കമായി. കൊല്ലം ഉപജില്ലാ സ്‌കൂള്‍ കലോല്‍വം കൊല്ലം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ടിആര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. രാജേഷ് ശര്‍മ്മ കലാദീപം തെളിയിച്ചു. എഇഒ എം മുഹമ്മദ് സിദ്ദിഖ്, പ്രിന്‍സിപ്പല്‍ കെഎന്‍ ഗോപകുമാര്‍, ടിആര്‍ ദീപുകുമാര്‍, എ ഫ്രാന്‍സിസ് സംസാരിച്ചു.ഓയൂര്‍: വെളിയം വിദ്യാഭ്യാസ ഉപജില്ല കലോല്‍സവത്തിന് പൂയപ്പള്ളി ഗവ.ഹൈസ്‌കൂളില്‍ തുടക്കമായി. പൊതുസമ്മേളനം ജി എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ് എം ഹംസാറാവുത്തര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഗിരിജാകുമാരി, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലീംലാല്‍, വാര്‍ഡ് മെംബര്‍ സൂസന്‍മാണി, കൊട്ടാരക്കര ഡിഇഒ ഷീല, വെളിയം എഇഒ എസ് ഷാജി, പിടിഎ പ്രസിഡന്റ് യോഹന്നാന്‍കുട്ടി, സ്‌കൂള്‍ പ്രധാനാധ്യാപിക ഗീതാകുമാരി,രാജശേഖരന്‍പിള്ള, എസ് മായ, രാജുചാവടി, ജെസ്സിറോയി, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ വേണുഗോപാല്‍  സംസാരിച്ചു. കൊട്ടാരക്കര:  മാര്‍ത്തോമ്മാ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ആരംഭിച്ച കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാസുധാകരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്‌ചെയര്‍മാന്‍ എ ഷാജു അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ജ്യോതിമറിയം ജോണ്‍, അഞ്ജു, കോശി കെ ജോണ്‍, എസ് ആര്‍ രമേശ്, തോമസ് പി മാത്യു, സൈനുലബ്ദ്ദീന്‍, കൃഷ്ണന്‍കുട്ടി നായര്‍, അമ്പിളി, പവിജ പത്മന്‍, സൂസന്‍ ചാക്കോ, ജില്ലാ വിദ്യാഭ്യാസഓഫിസര്‍ ടി ഷീല,  പ്രീത രാജം, സ്‌കൂള്‍ മാനേജര്‍ സൂസമ്മ മാത്യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അനിത,  പി സി ബാബുക്കുട്ടി, ജി വേണുകുമാര്‍,  ബ്രിജിത്ത് ,  അച്ചന്‍കുഞ്ഞ്,  ബിനു സംസാരിച്ചു.കുണ്ടറ:  കുണ്ടറ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ഇളമ്പള്ളൂര്‍ എസ്എന്‍എസ്എംഎച്ച്എസ്എസ്സില്‍ ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day