|    Dec 5 Mon, 2016 1:57 pm
FLASH NEWS

ഉപജില്ലാ കായികമേള അധ്യാപകന്‍ മജീദിന് കുടുംബകാര്യം

Published : 10th November 2016 | Posted By: SMR

വാണിമേല്‍: വെള്ളിയോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന നാദാപുരം ഉപജില്ലാ കായികമേള കക്കൂട്ടത്തില്‍ മജീദിന് കുടുംബകാര്യം. കായിക അധ്യാപകനായ മജീദിന്റെ എല്ലാ മക്കളും ഗ്രൗണ്ടില്‍ മല്‍സരിക്കാന്‍ എത്തിയത് ശ്രദ്ധേയായി. രണ്ടാം ക്ലാസ്സുകാരി നസാത്തിനും പ്ലസ്ടു വിദ്യാര്‍ഥിനി നാജിയക്കും ഒപ്പം മൂന്നു സഹോദരന്മാരും മല്‍സരത്തില്‍ അവരുടെ കഴിവു തെളിയിക്കാന്‍ ഗ്രൗണ്ടിലുണ്ട്. അത്‌ലറ്റിക്‌സ് വിഭാഗങ്ങള്‍ക്ക് ഏറെയൊന്നും പ്രാധാന്യം നല്‍കാത്ത ഒരു നാട്ടില്‍ കുടുംബമൊന്നിച്ച് മേളയില്‍ പങ്കെടുക്കുന്നത് കായികമേളയുടെ മാറ്റുകൂട്ടി. നാജിയയും നജാഹും വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കന്‍ഡറിക്കു വേണ്ടി മല്‍സരിക്കുമ്പോള്‍ നിഹാല്‍, നവാല്‍, നസത്ത് എന്നിവര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബാനറിലാണ് മല്‍സരിക്കുന്നത്. സീനിയര്‍ വിഭാഗത്തില്‍ മല്‍സരിച്ച നാജിയ ജാവലിന്‍ ത്രോയില്‍ ഒന്നാംസ്ഥാനത്തോടെ ജില്ലാ മല്‍സരത്തിന് അര്‍ഹത നേടി. ഇന്ന് ഹാമര്‍ത്രോയില്‍ മല്‍സരിക്കുന്ന നജാഹിന് സംസ്ഥാന മല്‍സരത്തിലേക്ക് ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കായിക അധ്യാപകനായ പിതാവ് പറഞ്ഞു. മല്‍സരിച്ച എല്ലാ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയാണ് നവാലും നിഹാലും നസാത്തും മേളയില്‍ നിന്നും മടങ്ങിയത്.മക്കളുടെ കായിക മികവ് തിരിച്ചറിഞ്ഞ മജീദ് മാഷ് തന്നെയാണ് മക്കളെ പരിശീലിപ്പിക്കുന്നത്. കായക്കൊടി ഹൈസ്‌കൂളിലെ നിരവധി കുട്ടികളെ മികച്ച താരങ്ങളാക്കി മാറ്റിയ മജീദ് മാഷും നല്ലൊരു താരമായിരുന്നു. ത്രോ ഇനങ്ങളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മക്കളെയും അതേരംഗത്താണ് വളര്‍ത്തുന്നത്. കിഡ്ഡീസ് വിഭാഗത്തില്‍ നൂറുമീറ്റര്‍ വിജയിയായ മകന്‍ നവാലിനെ മികച്ച കായിക പ്രതിഭയാക്കണമെന്നാണ് മജീദിന്റെ ആഗ്രഹം .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day