|    Dec 5 Mon, 2016 10:07 pm
FLASH NEWS

ഉപജില്ലാ കലോല്‍സവം; മട്ടന്നൂര്‍ എച്ച്എസ് ജേതാക്കള്‍

Published : 28th November 2016 | Posted By: SMR

മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 170 പോയിന്റോടെ മട്ടന്നൂര്‍ എച്ച്എസും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 158 പോയിന്റോടെ വേങ്ങാട് ജിഎച്ച്എസ്എസും ജേതാക്കളായി. എല്‍പി വിഭാഗത്തില്‍ മട്ടന്നൂര്‍ ജിയുപി സ്‌കൂളിനാണ് കിരീടം.യുപി വിഭാഗത്തില്‍ കൂടാളി എച്ച്എസ്എസ് ഒന്നാമതെത്തി. ആതിഥേയരായ ശിവപുരം എച്ച്എസ്എസ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ രണ്ടാംസ്ഥാനം നേടി. സമാപന സമ്മേളനം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ കെ ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ ടി ചന്ദ്രന്‍ സ്മരണിക പ്രകാശനം ചെയ്തു. വി കെ സുരേഷ് ബാബു സമ്മാനദാനവും എ പി വനജ, മട്ടന്നൂര്‍ എഇഒ അംബിക എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മനോജ്, വി ഹൈമാവതി, എ ജയരാജന്‍, കെ ദിനേഷ് കുമാര്‍, പി സിന്ധു, ആര്‍ കെ രാജീവന്‍, ഷിനോയ്, സി വി വിജയന്‍,അരുണ്‍ജിത്ത് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day