|    Dec 5 Mon, 2016 9:58 am
FLASH NEWS

ഉന്മൂലന രാഷ്ട്രീയത്തിനെതിരേ സാംസ്‌കാരിക പ്രതിരോധം ഉയരണം: ഡോ. സുരേഷ് ഖൈര്‍നര്‍

Published : 7th November 2016 | Posted By: SMR

കോഴിക്കോട്: രാജ്യത്തെ ജനങ്ങളെ വിവിധ ചേരിയിലാക്കി രാഷ്ട്രീയ ലാഭം കൊയ്യാനാഗ്രഹിക്കുന്ന സംഘപരിവാര ഫാഷിസത്തിനെതിരേ മത സമൂഹവും മതേതര വ്യക്തികളും ഒരുമിച്ചു നില്‍ക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ ഡോ. സുരേഷ് ഖൈര്‍നര്‍. മാപ്പിള മലബാറിന്റെ സാമൂതിരിയോര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവ സംഗമത്തോടനുബന്ധിച്ച് നടന്ന ഓപണ്‍ ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം-ദലിത് ഐക്യത്തിന് അതീവ പ്രാധാന്യം കൈവന്ന രാഷ്ട്രീയ സന്ധിയില്‍ ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയൊരു ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയ ഉന്മൂലന സിദ്ധാന്തമാണ് ഇന്ത്യയില്‍ സംഘപരിവാരം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഹിംസയുടെ രാഷ്ട്രീയത്തിനെതിരേ സൗഹൃദത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാനാണ് ജനാധിപത്യ ഇന്ത്യ നമ്മോടാവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന ദലിത്-മുസ്‌ലിം ഐക്യത്തെ ചില മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയത്തോടെയാണ് കാണുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയോടൊപ്പം പുറത്താക്കപ്പെട്ട ഡോ. സുങ്കണ്ണ വെല്‍പുല അഭിപ്രായപ്പെട്ടു. കെ ഇ എന്‍ കുഞ്ഞഹമ്മദ്, സി കെ അബ്ദുല്‍ അസീസ്, മുഹമ്മദലി സഖാഫി വള്ളിയാട്, മുഹമ്മദലി കിനാലൂര്‍, കുഞ്ഞു മുഹമ്മദ് വള്ളിയാട്, അബ്ദുല്‍ ജലീല്‍ അഹ്‌സനി സംസാരിച്ചു. മാനവ സംഗമത്തിന്റെ ഭാഗമായി നടന്ന അക്കാദമിക് സെഷന്‍ പരസ്പര സ്‌നേഹവും സൗഹാര്‍ദവുമാണ് കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ വിഭാഗീയതയ്ക്കും തീവ്രവാദത്തിനെതിരായ ആയുധമെന്ന സന്ദേശം മുന്നോട്ട് വച്ചു. സെഷന്‍ ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി  ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ നിര്‍മിതികള്‍ സൗഹൃദത്തിന്റെ കഥകള്‍ വിളിച്ചോതുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി പി ഉബൈദുല്ലാ സഖാഫി അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day