|    Dec 7 Wed, 2016 7:51 pm
FLASH NEWS

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: 23.74 കോടി രൂപ അനുവദിച്ചു

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 23.74 കോടി രൂപ ഗ്രാന്റ് ഇന്‍ എയ്ഡായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. 2014-15, 2015-16 എന്നീ വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് കുടിശ്ശിക തീര്‍ക്കുന്നതിനും 2016-17ലേക്കുളള സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനുമാണ് തുക അനുവദിച്ചത്. 2016-17 വര്‍ഷത്തെ ആദ്യഗഡുവായ അഞ്ചുകോടി രൂപ ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച പ്രശ്‌നം ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അന്‍വര്‍ സാദത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത രാജീവി ആത്മഹത്യ ചെയ്തത് ചികില്‍സ ലഭിക്കാത്തതുകൊണ്ടാണെന്ന ആരോപണം ശരിയല്ലെന്ന് എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി. ജില്ലാ കലക്ടറും റവന്യൂ അധികാരികളും ദുരിതബാധിതയുടെ വീടുസന്ദര്‍ശിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയിരുന്നു. കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായി അപേക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ സമീപിച്ചപ്പോള്‍ കടമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day