|    Dec 4 Sun, 2016 3:17 am
FLASH NEWS

ഉദ്യോഗസ്ഥരുടെ അനാസ്ഥ; ദിനംപ്രതി പാഴാവുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം

Published : 2nd November 2016 | Posted By: SMR

കളമശ്ശേരി: കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാവുന്നു. കളമശ്ശേരി രാജഗിരി റോഡില്‍ സോഷ്യല്‍ പള്ളിക്കു സമീപമാണ് കുടിവെള്ള ചോര്‍ച്ച. പത്തുവര്‍ഷമായി എച്ച്എംടി മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. ദിവസം മുഴുവനും പൈപ്പ് പൊട്ടി പോവുന്ന വെള്ളം ഒഴുകി പോവുന്നതിന് റോഡിനരുകിലൂടെ ചപ്പാത്തും നിര്‍മിച്ചാണ് അധികൃതര്‍ സിമന്റ്കട്ട വിരിച്ച റോഡില്‍ വെള്ളം വീഴാതിരിക്കാന്‍ നടപടിയെടുത്തിരിക്കുന്നത്. ചപ്പാത്ത് റോഡില്‍ മാലിന്യങ്ങള്‍കൊണ്ടു നിറഞ്ഞതോടെ കുടിവെള്ള കുഴല്‍ പൊട്ടിയ വെള്ളം ഇപ്പോള്‍ റോഡിലൂടെയാണ് ഒഴുകുന്നത്. നഗരസഭാ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയുടെ ഓഫിസിന് അര കിലോമീറ്റര്‍ അകലെ വെള്ളം പാഴാവുന്നത്. നഗരസഭാ പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തടയാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ടാക്‌സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനമുണ്ടെങ്കിലും ഈ ചോര്‍ച്ചയടക്കാന്‍ അധികൃതരുടെ അനാസ്ഥമൂലം ഇനിയും കഴിഞ്ഞിട്ടില്ല. ദേശീയപാത നിര്‍മാണത്തിനിടയില്‍ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ റോഡിനടിയില്‍പെട്ടുപോയി പൈപ്പ് തുരുമ്പെടുത്താണ് വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച കേരളത്തില്‍ കുടിവെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയപ്പോഴും ജലവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പത്തുവര്‍ഷമായി പാഴായ വെള്ളം ലക്ഷക്കണക്കിനു ലിറ്റര്‍ വരും. ജലഉപയോഗം കുറക്കണമെന്നും വെള്ളം പുനരുപയോഗത്തിന് ഉപയോഗിക്കണമെന്നും ജലം പാഴാക്കാതിരിക്കണമെന്നും റവന്യൂ, ദുരന്ത നിവാരണ വകുപ്പുകള്‍ക്കും  ജില്ലാ കലക്ടര്‍മാര്‍ക്കും വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ക്കോ ജനപ്രതിനിധികളുടേയും റസിഡന്‍സ് അസോസിയേഷനുകളുടേയും ആവശ്യത്തിന് ജലവകുപ്പ് പുല്ലുവിലയാണ് കല്‍പിക്കുന്നത്. പത്തുവര്‍ഷമായി ജലവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലം ജനങ്ങള്‍ ഉപയോഗിക്കേണ്ട കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day