|    Dec 4 Sun, 2016 11:48 pm
FLASH NEWS

ഉദ്ഘാടനം നടന്നില്ല; കൊടിഞ്ഞി മിനി സ്റ്റേഡിയം അടച്ചിട്ട നിലയില്‍

Published : 26th November 2016 | Posted By: SMR

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് കൊടിഞ്ഞി കടുവാളളൂരിലെ വയലില്‍ നിര്‍മിച്ച മിനിസ്റ്റേഡിയമാണ് ഒരുമാസം പിന്നിട്ടും തുറന്നുകൊടുക്കാതെ അടച്ചിട്ടിരിക്കുന്നത്. ഒക്ടോബര്‍ 29ന് പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഉദ്ഘാടനത്തിന് അതിഥിയായി ഏതെങ്കിലും പ്രമുഖ കായിക താരത്തെ കൂടി പങ്കെടുപ്പിക്കണമെന്ന ചിലരുടെ അഭിപ്രായമാണ് ഉദ്ഘാടനം മാറ്റിവയ്ക്കാനിടയായത്. അരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് കൊടിഞ്ഞി കടുവാള്ളൂരിലെ വയലില്‍ നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് മിനിസ്റ്റേഡിയം നിര്‍മിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്  സ്റ്റേഡിയം നവീകരിക്കാന്‍ എം പി അബ്ദുസ്സമദ് സമദാനി  എംപിയുടെ  ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് ലോക ബാങ്കിന്റെ ഫണ്ടില്‍ നിന്നും രണ്ടുഘട്ടങ്ങളിലായി അനുവദിച്ച 58 ലക്ഷം രൂപയിലാണ് പ്രവൃത്തി നടത്തിയത്. ആദ്യകാലങ്ങളില്‍ സൂപ്പര്‍ ലീഗടക്കം ഒരേവര്‍ഷം തന്നെ രണ്ടും മൂന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും ഇവിടെ സ്ഥിരമായിരുന്നു. പഞ്ചായത്തിലെ തന്നെ മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടന്നിരുന്നത് ഈ സ്റ്റേഡിയത്തിലായിരുന്നു. ഉടന്‍ സ്റ്റേഡിയം തുറന്ന് കൊടുക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. സ്റ്റേഡിയം ഉദ്ഘാടനം കഴിയുന്നതോടെ ഇവിടത്തുകാരുടെ കായിക സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day