|    Dec 8 Thu, 2016 5:21 pm
FLASH NEWS

ഉദയംപേരൂര്‍ ഐഒസിയിലെ സമരം; ചര്‍ച്ച പരാജയപ്പെട്ടു

Published : 22nd October 2016 | Posted By: SMR

തൃപ്പൂണിത്തുറ:  ട്രക്കുകളില്‍ റിസര്‍വ് ഡീസല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയംപേരൂര്‍ ഐഒസിയിലെ ഒരു വിഭാഗം ട്രക്ക് തൊഴിലാളികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍ക്കുന്നതിനായി ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. കഴിഞ്ഞ 22 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കുന്നതിനായി തൊഴിലാളികളും ട്രക്ക് ഉടമകളും ആയി റീജ്യനല്‍ ലേബര്‍ കമ്മീക്ഷണര്‍ (സെന്‍ട്രല്‍ ) നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്്. സമരം ആരംഭിച്ച ശേഷം പലതവണ ചര്‍ച്ച നടന്നുവെങ്കിലും ഒത്ത് തീര്‍പ്പിലാക്കാന്‍ കഴിയാത്തതിനാല്‍ ഉദയംപേരൂര്‍ ഐഒസി യില്‍ നിന്നുള്ള സിലണ്ടര്‍ നീക്കവും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരം പോവുന്ന ട്രക്കുകളില്‍ റിസര്‍വ് ഡീസല്‍ അനുവദിക്കാത്തത് ട്രക്കുകളുടെ യാത്രക്കിടയില്‍ തടസ്സം ഉണ്ടാക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. ഒരു വിഭാഗം ട്രക്കു തൊഴിലാളികള്‍ നടത്തുന്ന സമരം അനിശ്ചിതമായി നീണ്ടു പോകുന്നത് വരും ദിവസങ്ങളില്‍ പാചക വാതക വിതരണത്തെ ബാധിക്കുമെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലണ്ടറുകള്‍ക്ക് ക്ഷാമം ഉണ്ടാക്കുമെന്നും പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day