|    Dec 6 Tue, 2016 12:03 am
FLASH NEWS

ഉത്തരവാദിത്തം ഒരു വിഭാഗത്തില്‍ വച്ചുകെട്ടാന്‍ ശ്രമിക്കരുത്: ചെന്നിത്തല

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: മലപ്പുറം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരുവിഭാഗത്തിന്റെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ജനവിഭാഗത്തെ കുറ്റപ്പെടുത്തുന്ന നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാനത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണം. ഇത്തരം സംഭവങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെിവയ്ക്കുകയാണ് ഇക്കൂര്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന്‍മേല്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കലക്ടറേറ്റ്, സര്‍ക്കാര്‍ ഓഫിസുകള്‍, കോടതി എന്നിവയ്ക്കു പരിസരത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യം ഗൗരവമായെടുക്കണം. കൊല്ലം കലക്ടറേറ്റില്‍ നടന്ന സ്‌ഫോടനത്തിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പോലിസ് സംഘത്തെ ഈ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചതുകൊണ്ട് എന്തുപ്രയോജനമാണുണ്ടാവുക. കേസ് അന്വേഷിക്കാന്‍ സമര്‍ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കണം
കേരളാ പോലിസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ കാര്യക്ഷമമല്ല എന്നതിന്റെ മുന്നറിയിപ്പായി ഈ സംഭവത്തെ കാണണമെന്നും ചെന്നിത്തല ആവശ്യപ്പെു. മലപ്പുറത്തെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിതനീക്കമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അടിയന്തരപ്രമേയ നോീസ് അവതരിപ്പിച്ച പി ഉബൈദുല്ല പറഞ്ഞു. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയെക്കുറിച്ച് മലപ്പുറത്ത് ആരും കേിില്ല. അതുകൊണ്ട് സംഘടനയെക്കുറിച്ച് അന്വേഷിച്ച് അവരുടെ അടിവേര് കണ്ടെത്തണം. മലപ്പുറം ഭീകരരുടെ താവളമായി മാറുന്നുവെന്ന പ്രചാരണം നടത്തുന്നതിനായാണോ സ്‌ഫോടനമെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day