|    Dec 7 Wed, 2016 4:04 pm
FLASH NEWS

ഉടനെയെത്തും പെട്രോള്‍ ബ്രെസ്സ

Published : 21st October 2016 | Posted By: frfrlnz

_maruti-vitara-brezza

ലണ്ടന്‍: കാര്‍ വിപണിയില്‍ തരംഗമായി മാറിയ മാരുതി വിറ്റാര ബ്രെസ്സ അധികം വൈകാതെ പെട്രോളിലുമോടിക്കാനാകും. ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് അടുത്ത ഏപ്രിലില്‍ വിപണിയിലെത്തും.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ വിറ്റാര ബ്രെസ ഡീസല്‍ വളരെ കുറഞ്ഞ കാലയളവില്‍ത്തന്നെ വിപണി പിടിച്ചടക്കിക്കഴിഞ്ഞു. ഇതിനോടകം 50,000ത്തിലേകാറുകളാണ് വിറ്റഴിക്കപ്പെട്ടത്.

vitara-brezza-compa

1.0 ലിറ്റര്‍ ബൂസറ്റര്‍ ജെറ്റ് ടര്‍ബോ എഞ്ചിനിലാണ് ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് നിരത്തിലെത്തുക.
110 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് ബൂസറ്റര്‍ ജെറ്റ് എഞ്ചിന് നല്‍കുക. പരമാവധി സ്പീഡ് മണിക്കൂറില്‍ 175 കിലോമീറ്റര്‍ ആണ്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 9.9 സെക്കന്റ് സമയം മതി. ട്രാന്‍സ്മിഷന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്.മൈലേജ് 22.1 ലിറ്റര്‍ വരെ ലഭിക്കും. വില 7.079.81 ലക്ഷത്തിനുള്ളില്‍ വരും.
ബ്രെസയിലെ മുഖ്യ ആകര്‍ഷണമായ ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീം പെട്രോള്‍ പതിപ്പിലും ഉണ്ടാവും.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 482 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day