|    Dec 11 Sun, 2016 3:25 pm
FLASH NEWS

ഉച്ചപ്പൊതി കൂട്ടായ്മ നൂറിന്റെ നിറവില്‍

Published : 3rd November 2016 | Posted By: SMR

കായംകുളം: ഉച്ചപ്പൊതി കൂട്ടായ്മ നവംബര്‍ 4ന് 100 ദിനങ്ങള്‍ പിന്നിടുന്നു. കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടപ്പുരോഗികളായ നൂറോളം പേര്‍ക്ക് ദിവസവും ഉച്ചഭക്ഷണം നല്‍കുന്ന കൂട്ടായ്മയാണ് ഉച്ചപ്പൊതി കൂട്ടായ്മ.സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉദാരമതികളുടെ പിന്തുണയോടെയാണ് സംരംഭം മുന്നോട്ട് പോവുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിലെ കാന്റീന്‍ പൂട്ടിയതിനെ തുടര്‍ന്ന് രോഗികള്‍ ബുദ്ധിമുട്ടിയപ്പോള്‍ ആരംഭിച്ചതാണ് ഉച്ചപ്പൊതി കൂട്ടായ്മ. നൂറുകണക്കിന് പേര്‍ സോഷ്യല്‍ മീഡിയിലൂടെ ഉച്ചപ്പൊതി കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുണ്ട്. പ്രവാസികളും വ്യാപാരികളും സ്‌കൂള്‍ കുട്ടികളും അടക്കം നിരവധിപേരുടെ കാരുണ്യ സ്മപര്‍ശമാണ് ദിവസവും ലഭിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്റ് അസോസിയേഷന്‍സ് എന്നിവരും ഉച്ചപ്പൊതി കൂട്ടായ്മയ്ക്ക് പൊതികള്‍ നല്‍കുന്നു. 100-ാം ദിവസം കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍ ഉച്ചപ്പൊതി നല്‍കും. ഹര്‍ത്താല്‍ ദിനങ്ങളില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ഫോണ്‍: 9567503992, 9847114015

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക