|    Dec 9 Fri, 2016 1:12 pm

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി; ഭരണ സമിതിയില്‍ അഭിപ്രായ ഭിന്നതയെന്നത് അടിസ്ഥാനരഹിതം: ചെയര്‍മാന്‍

Published : 27th October 2016 | Posted By: SMR

ഇരാറ്റുപേട്ട: ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഈരാറ്റുപേട്ട നഗരസഭ ഭരണ നേതൃത്വത്തിനെതിരേ യുഡിഎഫ് അര നൂറ്റാണ്ട് കാലത്തെ ഭരണനഷ്ടം കൊണ്ടുണ്ടായ അസഹിഷ്ണുത മൂലം വ്യാജ ആരോപണം നിരന്തരമായി ഉന്നയിക്കുന്നത് അപഹാസ്യമാണെന്ന് നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സപ്തംബര്‍ ഒമ്പതിന് നഗരസഭയുടെ പ്രോജക്ടിന് കലക്ടര്‍ അംഗീകാരം നല്‍കിയതാണ്. ഇതനുസരിച്ച് എല്ലാ ഡിവിഷനുകളിലും പദ്ധതികള്‍ നടപ്പാക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരുന്നതായും ലോക ബാങ്കില്‍ നിന്ന് അനുവദിച്ച 2.7 കോടി രൂപയുടെ പദ്ധതി പ്രകാരമുള്ള വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. മല്‍സ്യം, മാംസം, ഉണക്കമീന്‍, പച്ചക്കറി മാര്‍ക്കറ്റ് ശുചിമുറികള്‍, മാലിന്യ സംസ്‌കരണം എന്നീ പദ്ധതികള്‍ നവംബറില്‍ നിര്‍മാണം ആരംഭിക്കും. ഹഡ്‌കോ വായ്പയിലൂടെ ആധുനിക പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഷോപ്പിംങ് കോംപ്ലക്‌സ്, കടുവാമൂഴി ബസ് സ്റ്റാന്‍ഡ് വികസനം, ഭവന പദ്ധതികള്‍ നടപ്പാക്കുക, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തടുങ്ങിയവ ഊര്‍ജിതമാക്കും, അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിച്ച് മാറ്റുന്നതിന് കഴിഞ്ഞമാസം 28 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് കുരിക്കള്‍ നഗര്‍ പൊളിച്ചത്. ഉചിതമായ സ്ഥലത്ത് പ്രസംഗ വേദി നിര്‍മിക്കും. വയോമിത്രം പദ്ധതിക്ക് 30 ലക്ഷം രൂപ ചിലവഴിച്ച് 65 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ചികില്‍സാ സഹായം ഉറപ്പ് വരുത്തും. നഗരസഭയില്‍ എംഎല്‍എ ആസ്തി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈടെക് വെയിറ്റിങ് ഷെഡ്ഡുകള്‍ 31ന് ഉദ്ഘാടനം ചെയ്യും. സമഗ്ര കുടിവെള്ള പദ്ധതി, സമ്പൂര്‍ണ ഭവന പദ്ധതി, പിഎച്ച്‌സിയില്‍ ഡയാലിസ് സെന്ററിന്റെ പ്രവര്‍ത്തനം ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയ്യാദ്, സ്ഥിരം സമിതി അംഗങ്ങളായ പി എച്ച് ഹസീബ്, വി കെ കബീര്‍, ഷൈലാ സലിം, ഹസീന ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day