|    Dec 8 Thu, 2016 1:47 am
FLASH NEWS

ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മകള്‍ ഒരു കുടക്കീഴിലേക്ക്

Published : 26th October 2016 | Posted By: SMR

കോട്ടയം: ഗള്‍ഫ് നാടുകളില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മകള്‍ ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷന്‍ (ഈഗ) എന്ന പേരില്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്നു. സംഘടന കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി കോര്‍ കമ്മിറ്റി രൂപീകരിക്കുച്ചു. മുഹമ്മദ് ഷിബിലിയെ (കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷന്‍) ജനറല്‍ കണ്‍വീനറായി തിരഞ്ഞെടുത്തു.അംഗങ്ങളുടെ ക്ഷേമം, നാടിന്റെ നന്മ എന്നിവയാണ് കമ്മിറ്റി ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താഴ്ന്ന ശമ്പളമുള്ളവരെ മികച്ച ജോലിക്കായി പരസ്പരം സഹായിക്കുക, ജോലി നഷ്ടപ്പെട്ടവരെ മറ്റൊന്ന് കണ്ടെത്താന്‍ സഹായിക്കുക, നിയമക്കുരുക്കുകളില്‍ പെട്ടവരേയും അടിയന്തര സഹായം ആവശ്യമുള്ളവരേയും സഹായിക്കുക, അംഗങ്ങളുടെ പുനരധിവാസവും വരുമാനവും ലക്ഷ്യമിട്ട് സഹകരണ സംഘം രൂപീകരിക്കുക, ആവശ്യക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുക, എല്ലാ അംഗങ്ങളേയും നോര്‍ക്ക, പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാക്കുക, ഘടകങ്ങളുടെ വ്യവസ്ഥാപിതമായ നടത്തിപ്പ് ഉറപ്പു വരുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും വിഭവങ്ങളും നല്‍കുക, നാട്ടിലുള്ള മുന്‍ പ്രവാസികളുടെ ക്ഷേമം കഴിയുന്നത് പോലെ ഉറപ്പു വരുത്തുക, നാടിന്റെ സാംസ്‌കാരിക സാമൂഹിക പുരോഗതിയില്‍ പങ്കാളികളാവുക, വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളെ അടയാളപ്പെടുത്തുക, തൊഴില്‍ രഹിതര്‍ക്കായി ജോബ് സെല്‍ രൂപീകരിക്കുക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ചാണ് സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തിയത്. ജോയിന്റ് കണ്‍വീനറായി ഹബീബ് മുഹമ്മദിനെയും (ഈരാറ്റുപേട്ട ഖത്തര്‍ കൂട്ടായ്മ) വിവിധ ഘടകങ്ങളുടെ കണ്‍വീനര്‍മാരായി നിസ്സായി (ഒമാന്‍ ഈരാറ്റുപേട്ട അസോസിയേഷന്‍), നവാസ് (ബഹ്‌റൈന്‍ ഈരാറ്റുപേട്ട അസോസിയേഷന്‍), നെസര്‍ (ഈരാറ്റുപേട്ട അസോസിയേഷന്‍ യുഎഇ), ഷിഹാബ് (ദമാം ഈരാറ്റുപേട്ട പ്രവാസി അസോസിയേഷന്‍), റഫീഖ് (ഈരാറ്റുപേട്ട സംഗമം റിയാദ്), നൗഫല്‍ നാകുന്നം (ജിദ്ദ  ഈരാറ്റുപേട്ട പ്രവാസി അസോസിയേഷന്‍) എന്നിവരേയും തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day