|    Dec 7 Wed, 2016 9:44 pm
FLASH NEWS

ഈരാറ്റുപേട്ടയിലെ അറവുശാല മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

Published : 22nd October 2016 | Posted By: SMR

ഈരാറ്റുപേട്ട: ആധുനിക അറവുശാല എന്ന പേരില്‍ പുഴയും പരിസരവും മലീമസമാക്കുന്ന മുനിസിപ്പാലിറ്റി വക അറവുശാല മാറ്റി സ്ഥാപിക്കണമെന്ന പരിസരവാസികളുടെ ആവശ്യം ശക്തമാവുന്നു. ആധുനികം എന്നു മാത്രം പേരുള്ള ഈ സ്ഥാപനം ജനങ്ങള്‍ക്ക് അസഹ്യമായ നിലയില്‍ ദുര്‍ഗന്ധം പരത്തുകയാണ്. ഇരപ്പാംകുഴി തോടിന്റേയും മീനച്ചിലാറിന്റെയും സമീപത്ത് സ്ഥിതി ചെയ്യുന്ന അറവുശാലയില്‍ നിന്ന് മലിന ജലവും രക്തവും കലര്‍ന്ന ദ്രാവകമാണ് തോട്ടിലേക്ക് ഒഴുക്കുന്നത്.അവിടെ നിന്ന് അവ മീനച്ചിലാറ്റില്‍ പതിക്കുന്നു. പരിസരത്ത് സ്‌കൂള്‍, ജമാഅത്തുപള്ളി , യത്തീംഖാന എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ദോഷകരമാണ് അറവുശാല. മുനിസിപ്പല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മാംസ വില്‍പ്പന കേന്ദ്രങ്ങളിലെ ഉരുക്കളെ ഈ അറവുശാലയില്‍ കൊണ്ടു വന്ന് അറുക്കണമെന്നാണ് ചട്ടം. മാത്രമല്ല ഉരുക്കളെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് ഭക്ഷ്യ യോഗ്യമാണന്ന് സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ ഉരുക്കളെ അറുക്കുകയോ മാംസം വില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളു.15 വര്‍ഷം മുമ്പ് പണിത ഈ സ്ഥാപനത്തിന് പലപ്പോഴായി ഒന്നരക്കോടി രുപ ചെലവഴിച്ചിട്ടുണ്ട്. പരിസരത്തെ ജനങ്ങള്‍ ആരംഭം മുതല്‍ ഈ സ്ഥാപനം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറവുശാല മാറ്റുന്നതു വരെ മുനിസിപ്പല്‍ ഓഫിസിനു മുമ്പില്‍ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് സ്ഥലവാസികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day