|    Dec 3 Sat, 2016 3:44 am
FLASH NEWS

ഈജിപ്തില്‍ 47 പ്രതിപക്ഷ നേതാക്കള്‍ക്ക് തടവ്

Published : 7th November 2016 | Posted By: SMR

കെയ്‌റോ: ഈജിപ്തില്‍ 47 മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് തടവ്. 2013ല്‍ മുഹമ്മദ് മുര്‍സിയെ അധികാരഭ്രഷ്ടനാക്കി പട്ടാളം അട്ടിമറി നടത്തിയതിനു പിന്നാലെയുണ്ടായ പ്രതിഷേധസമരങ്ങളുമായി ബന്ധപ്പെട്ടാണ് തടവ്. സംഘര്‍ഷത്തിനിടെ പോലിസ് സ്‌റ്റേഷനുകള്‍ ആക്രമിച്ചെന്ന പേരില്‍ 21 പേര്‍ക്ക് 15 വര്‍ഷം തടവ് വിധിച്ചു. 15 പേരെ 10 വര്‍ഷത്തേക്കും ബാക്കി 11 പേരെ ഏഴുവര്‍ഷത്തേക്കുമാണ് തടവിനു വിധിച്ചിരിക്കുന്നത്.
6,73,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. കോടതിവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഇവരുടെ അഭിഭാഷകന്‍ അലാ ആലമുദ്ദീന്‍ പറഞ്ഞു. ഈജിപ്തില്‍ ജനാധിപത്യരീതിയിലൂടെ അധികാരത്തിലേറിയ ആദ്യനേതാവായിരുന്നു മുഹമ്മദ് മുര്‍സി. അട്ടിമറിക്കു പിന്നാലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. മുര്‍സിയെയും മുതിര്‍ന്ന നേതാക്കളെയും നേരത്തേ തടവിലാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day