|    Dec 9 Fri, 2016 5:33 am
FLASH NEWS

ഇസ്‌ലാമാബാദില്‍ പ്രതിഷേധ റാലികള്‍ക്ക് രണ്ടു മാസത്തേക്ക് വിലക്ക്

Published : 28th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിനും റാലികള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും അടുത്ത രണ്ടു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി.
പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ നവംബര്‍ 2ന് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ക്രിക്കറ്റ് താരവും പ്രതിപക്ഷ നേതാവുമായ ഇംറാന്‍ ഖാന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
അടുത്തിടെ പുറത്തുവന്ന പാനമ കള്ളപ്പണ രേഖകളില്‍ നവാസ് ശരീഫിന്റെയും കുടുംബാംഗങ്ങളുടെയും പേര്‍ ഉള്‍പ്പെട്ടത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ആരോപണം ശരീഫ് നിഷേധിക്കുകയാണ്. നവംബര്‍ ഒന്നിനാണ് കേസില്‍ പാക് സുപ്രിംകോടതി വാദം കേള്‍ക്കുന്നത്. ഇംറാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടികളാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് നവംബര്‍ ഒന്നിനു വാദം കേള്‍ക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.
അതേസമയം, പ്രതിഷേധ റാലിയുടെ കാര്യത്തില്‍ ഒക്ടോബര്‍ 31ന് തീരുമാനം അറിയിക്കാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലിസ് തങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചതായി ഖാന്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day