|    Dec 6 Tue, 2016 11:28 pm
FLASH NEWS

ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ദൗത്യത്തിന് ട്രംപ്; ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയ്യാറാവണം

Published : 24th November 2016 | Posted By: SMR

വാഷിങ്ടണ്‍: ഇസ്രായേല്‍-ഫലസ്തീന്‍ സമാധാനക്കരാറിനുള്ള തന്റെ താല്‍പര്യം പ്രകടിപ്പിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതോടെ മകളുടെ ഭര്‍ത്താവായ ജാരേദ് കുഷ്‌നറെ പശ്ചിമേഷ്യന്‍ ദൂതനായി നിയമിക്കുമെന്നും അദ്ദേഹം സമാധാനക്കരാറിന് വേണ്ടി വര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ കരാര്‍ യാഥാര്‍ഥ്യമാവണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവണം. രക്ഷാസമിതിയില്‍ യുഎസിന്റെ വീറ്റോ അധികാരം 100 ശതമാനം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനും ഫലസ്തീനികള്‍ക്കുമിടയില്‍ സമാധാനം ഉണ്ടാക്കുന്ന ഒരാളാവാന്‍ താനിഷ്ടപ്പെടുന്നു. അത് മഹത്തായ നേട്ടമായിരിക്കും. അത് അസാധ്യമാണെന്നാണ് പലരും തന്നോട് പറഞ്ഞത്. എന്നാല്‍,  സമാധാനം കൊണ്ടുവരാന്‍ തനിക്കാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഷ്‌നറിന്റെ ഔദ്യോഗിക പദവി സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും പശ്ചിമേഷ്യയിലെ സമാധാന കാര്യങ്ങളില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചേക്കുമെന്നു ട്രംപ് സൂചിപ്പിച്ചു. ട്രംപിന്റെ രണ്ടാമത്തെ മകളായ ഇവാന്‍കയെയാണ് കുഷ്‌നര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ജൂതമത വിശ്വാസിയായ അദ്ദേഹമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയതെന്നും  റിപോര്‍ട്ടുകളുണ്ട്. സമാധാന ഉടമ്പടിയുണ്ടാക്കാന്‍ പ്രസിഡന്റ് ഒബാമ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല. ഫലസ്തീന്‍ തടവുകാരുടെ നാലാംഘട്ട മോചനത്തിനും വെസ്റ്റ് ബാങ്കിലെയും ഖുദ്‌സിലെയും കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഇസ്രായേല്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നിലയ്ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 247 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day